ചെറുചിന്ത: കർഷകന്റെ കടഭാരം | ജോമോൻ ഒക്കലഹോമ

വാമനപുരം ദേശത്ത് ഒരു കർഷകൻ ഉണ്ടായിരുന്നു, അവൻ നല്ല അദ്ധ്വാനിയും കുടുംബം നന്നായി നോക്കുന്ന വ്യക്തിയുമായിരുന്നു. അങ്ങനെ അവൻ നന്നായി കൃഷിചെയ്ത് നൂറുമേനി വിളവെടുത്ത് അതൊക്കെ സ്വന്തമായി ചെറിയലാഭത്തിൽ വിൽക്കാറുപതിവായിരുന്നു. ഇങ്ങനെ മുൻപോട്ടുപോകവേ ആ ദേശത്ത് വൻഷാമവും പട്ടിണിയും ഉണ്ടായി, കർഷകന്റെ കയ്യിൽനിന്നും പച്ചക്കറികൾ വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാരും ചുരുക്കംചില വീട്ടുകാരും കർഷകന് പണം കൊടുക്കാതെയായി.

കർഷകൻ അടുത്തതവണ കൃഷി ചെയ്യ്യാനായി ധനം ഇല്ലാതെയായപ്പോൾ അദ്ദേഹം ബാങ്കിൽനിന്നും വായിപ്പ എടുത്തു പിന്നേം കൃഷി ചെയ്തു. പക്ഷെങ്കിൽ ഈത്തവണ വെള്ളംപൊങ്ങി കർഷകന്റെ മുഴുവൻ കൃഷിയും നഷ്ടമായി. അങ്ങനെ ബാങ്കിൽ അടക്കാനായി പൈസയില്ലാതായപ്പോൾ ധനകാര്യസ്ഥാപനം കർഷകന്റെ കൃഷിയിടം പിടിച്ചെടുക്കാൻ ഉത്തരവിറക്കി. ഇതിനെതിരെ കർഷകൻ കോടതിയിൽപ്പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ കോടതിയിടപെട്ട് കർഷകന്റെ കടങ്ങൾ എഴുതിത്തള്ളി. പിറ്റേദിവസം കർഷകൻ സന്തോഷവാനായി വീടിന് വെളിയിൽ ഇറങ്ങിയപ്പോൾ അതാവരുന്നു പണ്ട് തന്റെകയ്യിൽനിന്നും പച്ചക്കറി കടംവാങ്ങിയ അയൽവാസി, അവനെ കർഷകൻ വിളിച്ചിട്ട് എന്റെ കയ്യിൽനിന്നും വാങ്ങിയ പച്ചക്കറിയുടെ പൈസയെവിടെ എന്നുചോദിച്ച് ആക്രോശിച്ചു, ആ പാവം പറഞ്ഞു പ്രളയം ആയതിനാൽ എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു, അതുകൊണ്ട് എന്നോട് പൊറുത്ത് കുറച്ച് ഇളവ് നൽകണം എന്നപേക്ഷിച്ചു, പക്ഷെ ആ കർഷകൻ ക്ഷമിച്ചില്ല.

പ്രിയരേ, ബൈബിളിൽ ഒരു വാക്യമുണ്ട് മത്തായി :6:12 ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ.. നിരന്തരം നമ്മൾ ഓരോരുത്തരും പ്രാർദ്ധിക്കാറുള്ള കർത്താവ്‌ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ച ഭാഗമാണിത്. നമ്മൾ ഓരോരുത്തരും ഇതിന്റെ അർഥം അറിയാതെയാണ് ഉരുവിടുന്നത്. ഇതിന്റെ ഇതിവൃത്തം നമ്മേ ന്യായം വിധിക്കുന്നതാണ്.

കഴിഞ്ഞ നാളുകളിൽ നമ്മേ കുത്തിനോവിച്ചവരോട് നാം ക്ഷമിച്ചിരുന്നോ , നമ്മേ പരിഹസിച്ചവരോട് നാം ക്ഷമിച്ചിരുന്നോ, നമ്മളുടെ നന്മകൾ മുടക്കിയവരോട് ക്ഷമിച്ചിരുന്നോ,നമ്മുടെ കഷ്ടപ്പാടുകൾകണ്ട് പരിഹസിച്ചവരോട് നാം ക്ഷമിച്ചിരുന്നോ.? ഞങ്ങളോട് ക്ഷമിക്കേണമേ എന്ന പ്രാർഥന പ്രാർഥിക്കുമ്പോൾ നമ്മൾ മറ്റുള്ളവരോട് ക്ഷമിച്ചോ എന്ന് സ്വയം വിലയിരുത്തിയിട്ട് ഉരുവിടാം.

നമ്മൾ എല്ലാവരും പറയുന്ന കാര്യമാണ് ക്ഷമക്ക് ഒരു പരിധിയില്ലേ എന്ന്. നമ്മളുടെ കർത്താവ്‌ വെക്കാത്ത പരിധി നമ്മൾക്ക് എന്തിനാണ് സഹോദരങ്ങളേ, പുറമേ നാം ക്ഷമിച്ചെന്ന് പറഞ്ഞിട്ട് പിന്നെയും പിന്നെയും തികട്ടിവരാറില്ലേ സഹോദരങ്ങളേ.? മത്തായി 18:21,22 പത്രോസ് യേശുവിന്റെ അടുക്കൽ വന്നിട്ട് കർത്താവേ സഹോദരൻ എത്രവട്ടം പിഴച്ചാൽ ഞാൻ ക്ഷമിക്കണം ഏഴുവട്ടം മതിയോ എന്നുചോദിച്ചതിന് ഏഴുവട്ടമല്ല എഴുപതുവട്ടമത്രേ എന്നുപറഞ്ഞു. നമ്മൾ മറ്റുള്ളവരുടെ പിഴകൾ ക്ഷമിച്ചാൽ മാത്രമേ നമ്മളുടെ തെറ്റുകൾ പിതാവ് പൊറുക്കയുള്ളു. നിന്റെ പാപം രക്താമ്പരംപോലെ ചുമന്നാലും അതിനെ ഹിമംപോലെ വെളിപ്പിക്കണമെങ്കിൽ മറ്റുള്ളവന്റെ പാപങ്ങൾ നീ ക്ഷമിക്കുന്നവനാകണം എന്നാൽ നിന്റെ പാപം ദൈവം ക്ഷമിക്കും.

ബൈബിളിൽ ഇപ്രകാരം പറയുന്നു സദൃശ്യവാക്യങ്ങൾ 17:28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.നാം ഓരോരുത്തരും അവ്വണ്ണം തക്കതായ പ്രതിഫലം പ്രാപിപ്പാൻ ഒരുങ്ങിക്കൊൾക.

ജോമോൻ ഒക്കലഹോമ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.