സി.എസ്.ഐ സഭ: പ്രാർഥനാദിനം ഇന്ന്

കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയിലെ എല്ലാ കുടുംബങ്ങളും ഇന്നു 15 മിനിറ്റ് പ്രത്യേക പ്രാർഥനക്കായി വേർതിരിച്ച് പങ്കാളികളാകണമെന്നു ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആഹ്വാനം ചെയ്തു. കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രതയിൽ കഷ്ടത
അനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി സഭാജനങ്ങൾ പ്രാർഥിക്കണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും പ്രത്യേകം ഓർമിക്കണമെന്നും ബിഷപ് നിർദേശിച്ചു.

-ADVERTISEMENT-

You might also like