ദൈവീക ചിന്തകൾ: കുഞ്ഞടിന്റെ രക്തവും സാക്ഷ്യവും | പാസ്റ്റർ അഭിലാഷ് നോബിൾ

അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല”(വെളിപ്പാട്‬ ‭12:11‬).‬
‭‭ ‬‬
യേശുവിന്റെ രക്തം പ്രതിയോഗിക്കെതിരെ ഉപയോഗിക്കുന്നതിനുള്ള മാർഗം തിരുവത്താഴമാണ്; അവനെ സ്മരിക്കുന്നതിനായി അപ്പം നുറുക്കുന്നതും പാനപാത്രം കുടിക്കുന്നതും തന്നെ.

post watermark60x60

1 കൊരിന്ത്യർ 11:26 പറയുന്നു, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.”

നിങ്ങൾ കർത്താവിന്റെ അത്താഴം സ്വീകരിക്കുമ്പോൾ, നിങ്ങൾക്കുവേണ്ടി കർത്താവ് പൂർത്തിയാക്കിയ, അവന്റെ മരണവും അവന്റെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയുടെ അത്ഭുതകരമായ എല്ലാ അനുഗ്രഹങ്ങളും, അവൻ വരുന്നതുവരെ നിങ്ങൾ പ്രഖ്യാപിക്കുകയും സംസാരിക്കുകയും ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നു. അവന്റെ മരണം, അടക്കം, പുനരുത്ഥാനം എന്നിവയിലൂടെ നിങ്ങൾക്ക് ഒരു പുതിയ ജീവിതം ലഭിക്കുകയും ദൈവവുമായി ഏകത്വത്തിലേക്ക് വരികയും ചെയ്തു.

Download Our Android App | iOS App

“അവർ അവനെ തങ്ങളുടെ സാക്ഷ്യ വചനം ഹേതുവായിട്ട് ജയിച്ചു” എന്ന് പറയുമ്പോൾ, സാക്ഷ്യത്തെ ഗ്രീക്കിൽ വിവർത്തനം ചെയ്തിരിക്കുന്നത് “maturia”എന്നാണ്, അതിന്റെ അർത്ഥം രേഖ എന്നാണ്. 1 യോഹന്നാൻ 5:11-ൽ യോഹന്നാൻ ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്നു, “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” വിശുദ്ധന്മാർ ശത്രുവിനെ കീഴടക്കിയത് ആ രേഖ (സാക്ഷ്യം)പ്രഖ്യാപിച്ചിട്ടാണ്; അത് അവരുടെ നിത്യജീവന്റെ സാക്ഷ്യം തന്നെ.

നമുക്ക് പ്രഖ്യാപിക്കാം “എനിക്ക് നിത്യജീവൻ ഉണ്ട്; ഞാൻ ദൈവത്തിൽനിന്നും അവന്റെ ദിവ്യരാജ്യത്തിൽ നിന്നുമാണ്.” ഇത് പിന്നെയും പിന്നെയും പറയുവാൻ അഭ്യസിക്കുക. ഞാൻ പാപം, തോൽവി, ഇല്ലായ്‌മ, രോഗം, അടിച്ചമർത്തൽ, പിന്നെ ഈ ലോകം എന്നിവയിൽ നിന്ന് വേർപെട്ട ഒരു ദൈവപൈതലാണ്.” ഹല്ലേലൂയാ! നിങ്ങൾ പരാജയത്തിന്റെ വലയത്തിൽ ഉൾപ്പെടുന്നില്ല. നിങ്ങൾക്ക് ദിവ്യ സംരക്ഷണം, സമൃദ്ധി, ജയം, വിജയം, സ്വാതന്ത്ര്യം, ദിവ്യ ആരോഗ്യം എന്നിവയ്ക്കും പിന്നെ രക്ഷയുടെ എല്ലാ അനുഗ്രഹങ്ങൾക്കും അവകാശമുണ്ട്. ഇത് നിങ്ങളുടെ സാക്ഷ്യത്തിന്റെ വാക്കുകളായിരിക്കണം.

നിങ്ങൾ വചനം ഹൃദയത്തിൽ സൂക്ഷിക്കുകയും വായ് കൊണ്ട് സംസാരിക്കുകയും ചെയ്താൽ, നിങ്ങൾ എല്ലായ്പ്പോഴും വിജയിക്കും. ക്രിസ്തുവിലുള്ള നിങ്ങളുടെ വിജയകരമായ ജീവിതം സ്ഥിരീകരിക്കുക. ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള സ്വാതന്ത്ര്യം, വിജയം, ആരോഗ്യം, ജയം എന്നിവയുടെ ജീവിതം ആഘോഷിക്കുക, അവന്റെ ശരീരം നിങ്ങൾക്കായി തകർന്നിരിക്കുന്നു, ദൈവവുമായി നിങ്ങളെ പുത്രത്വത്തിലേക്ക് കൊണ്ടുവരാൻ അവന്റെ രക്തം ചൊരിഞ്ഞിരിക്കുന്നു. ഹല്ലേലൂയാ!

അഭിലാഷ് നോബിൾ

-ADVERTISEMENT-

You might also like