കോവിഡ് ഹെൽപ്പ് ഡെസ്ക്കുമായി കോന്നി ചർച്ച് ഓഫ് ഗോഡ്

കോന്നി: അതിതീവ്രമായ കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമായി കോന്നി ചർച്ച് ഓഫ് ഗോഡ് പുത്രികാസംഘടനയായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു.കോവിഡ് വാക്സിനേഷന് ആവശ്യമായ രജിസ്‌ട്രേഷൻ,അവശ്യമരുന്നുകൾ എത്തിച്ചു കൊടുക്കുക,അടിയന്തരആവശ്യമുള്ളവർക്ക് വാഹന ക്രമീകരണം, ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭക്ഷണകിറ്റ് എത്തിച്ചു നൽകുക തുടങ്ങിയ കർമ്മപദ്ധതികൾക്കാണ് ഹെൽപ്പ് ഡെസ്ക്ക് നേതൃത്വം നൽകി വരുന്നത്.

-Advertisement-

You might also like
Comments
Loading...