ഗ്രേയ്സ് ബൈബിൾ കോളേജിന്റെ ഏട്ടാമത് ഗ്രാജുവേഷന് അനുഗ്രഹ സമാപ്തി

 

Download Our Android App | iOS App

തൊടുപുഴ: ഗ്രേയ്സ് ബൈബിൾ കോളേജ് ( പള്ളിക്കവല, മുട്ടം )ന്റെ ഏട്ടാമത് ഗ്രാജുവേഷൻ സർവീസ് ഏപ്രിൽ 26 നു പള്ളിക്കവല ബിപിസി ചർച്ച് ഹാളിൽ നടത്തപ്പെട്ടു. പ്രിൻസിപ്പാൾ പാസ്റ്റർ കെ. ജെ ജോമോൻ അധ്യക്ഷത വഹിച്ചു. ഡോ. പി. കെ ബിനു മോൻ (അയാട്ട, കേരള Representative )മുഖ്യ സന്ദേശം നൽകി. രജിസ്ട്രാർ റവ. ആൽബർട്ട് ലിൻസെ ഗ്രാജുവേറ്റ്സിനെ പരിചയപ്പെടുത്തി ബിരുദങ്ങൾക്ക് ശുപാർശ ചെയ്തു. കോളേജിന്റെ സ്ഥാപകനും ഡയറക്ടറും, അയാട്ട ഇന്റർനാഷണൽ ഓഫീസറുമായ റവ. ഡോ. എം.ഡി. ഡാനിയേൽ പഠനം പൂർത്തീകരിച്ച ആറുപേർക്ക് ബിരുദങ്ങൾ നൽകി. ഗ്രജുവേട്സ്, കോളേജിനും ഫാക്കൽടിക്കും നന്ദി പറഞ്ഞ് ലഘു പ്രസംഗങ്ങൾ നടത്തി. റവ. ജിനു പി. പി( അയാട്ട Representative)അനുഗ്രഹ പ്രാർത്ഥന നടത്തി. ഗ്രാജുവേട്സിനു ഗ്രാജുവേഷൻ ഗിഫ്റ്റ് റവ. ഡോ എം. ഡി ഡാനിയേൽ (ഡയറക്ടർ )സമ്മാനിച്ചു. പാസ്റ്റർ. ജോമോൻ ജോസഫ് (ന്യൂഡൽഹി ), പാസ്റ്റർ.ജിനു പി. പി. (കോട്ടയം) എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. പാസ്റ്റർ റെജിമോൻ എം ജോൺ (ജി. ബി. സി. അഡ്മിനിസ്ട്രേറ്റർ ), ഡോ. സ്റ്റാലിൻ കെ തോമസ് (കൽക്കട്ട, അയാട്ടാ ഇന്റർനാഷണൽ ഡയറക്ടർ ), ഡോ. ജെയിംസ് ആൺട്രൂ വിൽസൺ (ബ്രിട്ടീഷ് കൊളമ്പിയ,കാനഡ- അയാട്ടാ ഇന്റർനാഷണൽ ഓഫീസർ ), ഡോ.ഗാരി ഇവാൻസ് (ന്യൂജേഴ്സി യൂ എ സ് എ അയാട്ടാ ഇന്റർനാഷണൽ ഓഫീസർ) എന്നിവർ വെർച്വൽ മെസ്സേജ്കൾ കൊടുത്ത് സ്ഥാപനത്തെയും ഗ്രാജുവേറ്റ്സിനെയും അഭിനന്ദിച്ചു. ഡോ. നിഖിൽ ഡാനിയേൽ നന്ദി പ്രകാശനം നടത്തി. ഡോ. എം ഡി ഡാനിയേൽ പ്രാർത്ഥിച്ചു ആശിർവാദത്തോടെ ഗ്രാജുവേഷന് അനുഗ്രഹ സമാപ്തി.
NB: അടുത്ത അദ്ധ്യയനവർഷത്തിൽ അയാട്ടയുടെ അംഗീകൃത എം.ഡിവ് കോഴ്സ് ആരംഭിക്കും.

-ADVERTISEMENT-

You might also like
Comments
Loading...