പാസ്റ്റർ എം.ജെ ജോഷുവ (63) കർതൃ സന്നിധിയിൽ

 

post watermark60x60

കൊച്ചി: പാലാരിവട്ടം ചർച്ച് ഓഫ് ഗോഡ് കലയപുരം ശുശ്രുഷകൻ ഇടപ്പള്ളി മേട്ടയിൽ പാസ്റ്റർ എം ജെ ജോഷുവ (63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ച് ന്യൂമോണിയ കൂടിയതിനെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ 30 വർഷമായി കേരളത്തിൽ കോട്ടയം, എറണാകുളം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെയും കാനഡയിലെ കാൽഗറി ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് സഭയുടെയും ശുശ്രുഷകനുമായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ നടക്കും.
ഭാര്യ : കുഞ്ഞുമോൾ കട്ടപ്പന കടുപ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഫിൻസി റെജി , ഫിജോ ജോഷുവ.
മരുമക്കൾ : റെജി എബ്രഹാം , ഷിജയിൻ ഫിജോ.

-ADVERTISEMENT-

-ADVERTISEMENT-

You might also like