ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പലായി റവ. ഡോ. രാജു എം. തോമസ് നിയമിതനായി

ആയൂർ : ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെ പുതിയ പ്രിൻസിപ്പലായി റവ. ഡോ. രാജു എം. തോമസ് നിയമിതനായി. സീനിയർ അധ്യാപകനും, തിയോളജിക്കൽ മേഖലയിൽ ഉന്നത വിദ്യാഭ്യാസവുമുള്ള വ്യക്തിയും അനുഗ്രഹീത പ്രഭാഷകനുമാണ്. മുൻപ് കോളേജിന്റെ പി. ജി ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിച്ചിട്ടുണ്ട്. റവ. ഡോ. പ്രിൻസ് പി. എസ്, റവ. ഡോ. രാജീവൻ എൻ. തോമസ് എന്നിവർ മുൻ കാലങ്ങളിൽ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽമാരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. റവ. ഡോ. ജോൺസൺ ഡാനിയേൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like