ചെറുചിന്ത: ഉണരാം…ഒരുങ്ങാം… | ദീന ജെയിംസ്, ആഗ്ര

മഹാമാരിയുടെ അതിതീവ്രഘട്ടത്തിൽ നാം വന്നെത്തിയിരിക്കുന്നുവല്ലോ. ഓരോ നിമിഷവും ഹൃദയഭേദകവും കരളലിയിപ്പിക്കുന്നന്നതുമായ സംഭവങ്ങൾ നമുക്കുചുറ്റുംനടക്കുമ്പോൾ മൂകസാക്ഷികളായി നോക്കിനില്ക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ. അപ്രതീക്ഷിതമായ വേർപാടുകൾ അനേക കുടുംബങ്ങളെ തീരാദുഃഖത്തിലേക്ക് നയിക്കുന്നു. രോഗത്തിന്റെ തീവ്രതയും സാമ്പത്തികപ്രതിസന്ധികളും അനേകരെ തളർത്തികൊണ്ടിരിക്കുന്നു. ഈ വേദനാജനകമായ സാഹചര്യത്തിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്വമാണ് ദേശത്തിനുവേണ്ടി, സഹജീവികൾക്കുവേണ്ടി പ്രാർത്ഥിക്കുകഎന്നുള്ളത്. കഷ്ടമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും നമ്മാലാകും വിധം സഹായഹസ്തങ്ങൾ നീട്ടുവാനും നാം തയ്യാറാകണം. എന്നാൽ ആത്മീയരെന്ന് അറിയപ്പെടുന്നവർ,അഭിമാനിക്കുന്നവർ അതൊക്കെ മറന്ന് പരസ്പരംപോരിനുവിളിച്ചും, മറ്റുള്ളവരെ കുറ്റപ്പെടുത്തിയും കുറവുകൾ കണ്ടെത്തിയും സമയം പോക്കുന്നു. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠനെന്ന് എണ്ണുവിൻ എന്ന അരുമനാഥന്റെ വാക്കിനെ നാം മറന്നുകൊണ്ട് സ്വയം ശ്രേഷ്ഠരെന്ന് അഭിമാനിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു.
ലോകമതിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു. അടുത്തനിമിഷം എന്ത് സംഭവിക്കും എന്ന ഭീതിയിൽ ലോകജനത ഭയപരവശരായികൊണ്ടിരിക്കുന്നു. ഒരു പക്ഷെ, നമുക്കും ഇങ്ങനെയുള്ള ദുരവസ്ഥയിൽ കൂടി കട ന്നുപോകേണ്ടതായി വന്നേക്കാം… ആയതിനാൽ പ്രിയരേ, നമുക്ക് ഉണരാം…. നമ്മിൽ ദൈവം ഏൽപ്പിച്ച കർത്തവ്യങ്ങൾനിറവേറ്റുന്നതിൽ തല്പരരായിരിക്കാം. അവൻ നമ്മോട് കാര്യം തീർക്കുന്ന നാളിൽ നമുക്ക് ധൈര്യത്തോടെനിൽക്കുവാൻ,നമ്മുടെ കരങ്ങൾ ബലപ്പെട്ടിരിക്കുവാൻ ഇടയാകട്ടെ!!!! സമയം അധികമില്ല നമുക്ക് ഒരുങ്ങാം… ഉണരാം…

അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ, അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.