യു.പി.എഫ് യു.എ.ഇയുടെ നേതൃത്വത്തിൽ 72 മണിക്കൂർ പ്രാർത്ഥന മെയ്‌ 1 മുതൽ 4 വരെ

ദുബായ്: കോവിഡ് മഹാമാരിയുടെ വ്യാപനം മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ഭീതിജനകമായ നിലയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇൻഡ്യയിൽ പല സംസ്ഥാനങ്ങളിലേയും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ; ഇറ്റുശ്വാസത്തിനായി മനുഷ്യർ കേഴുന്നു. ഏകദേശം 125ൽ അധികം സുവിശേഷകർ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു. മരണപ്പെട്ട സുവിശേഷകരുടെ എണ്ണം വളരെ വലുതാണ്. കോവിഡ് വ്യാപനത്തിൽ ലോക രാജ്യങ്ങളിൽ ഇൻഡ്യ ഒന്നാമതായി. 12 ഓളം രാജ്യങ്ങൾ ഇൻഡ്യൻ യാത്രക്കാരെ സ്വീകരിക്കാൻ വിസമ്മതം അറിയിച്ചു.

Download Our Android App | iOS App

യു.പി.എഫ് യു.എ.ഇയുടെ നേതൃത്വത്തിൽ 2021 മെയ് മാസം ഒന്നാം തീയതി രാവിലെ 6 മുതൽ നാലാം തീയതി രാവിലെ 6 വരെ 72 മണിക്കൂർ തുടരുന്ന ഒരു ചെയിൻ പ്രയർ നടത്തുന്നു ഈ മീറ്റിംഗുകൾക്ക് യു.പി.എഫ് യു.എ.ഇ നേതൃത്വം നൽകും.

 

-ADVERTISEMENT-

You might also like
Comments
Loading...