മാർത്തോമ്മാ സഭയിൽ മൃതദേഹം ദഹിപ്പിക്കാൻ അനുമതി

തിരുവല്ല : മാര്‍ത്തോമ്മാ സഭയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതി. സെമിത്തേരിയില്‍ മൃതദേഹം ദഹിപ്പിച്ചശേഷം ഭൗതികാവിശിഷ്ടം കല്ലറയില്‍ അടക്കം ചെയ്യാം. ഓരോ സ്ഥലങ്ങളിലെ കോവി‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചുമാവണം സംസ്കാരശുശ്രൂഷകള്‍ നടത്തേണ്ടതെന്ന് സഭാ തലവന്‍ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. നേരത്തെ നിശ്ചയിച്ചി‌ട്ടുള്ള വിവാഹങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായിപാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പള്ളികള്‍ ആരാധനയ്ക്കായി തുറക്കരുതെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...