അപ്കോൺ പ്രാർത്ഥന സംഗമം മെയ് 11ന്

അബുദാബി പെന്തകോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോൺ (APCCON) നമ്മുടെ മാതൃരാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മെയ്  11 ചൊവ്വാഴ്ച, ഒരു പ്രാർത്ഥന ദിനമായി കൂടുന്നു. അന്ന് രാവിലെ മുതൽ അതാതു ഇടങ്ങളിൽ ഇരുന്നു കൊണ്ട് പ്രാർത്ഥിക്കുകയും വൈകിട്ട് 08.00 മുതൽ 10.00 വരെ പൊതു പ്രാർത്ഥന യോഗമായി സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ മീറ്റിംഗിന് പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, സെക്രട്ടറി ജോൺസി കടമ്മനിട്ട, പ്രയർ കോർഡിനേറ്റേഴ്സ് പാസ്റ്റർ തോമസ്കുട്ടി ഐസക്, പാസ്റ്റർ മോൻസി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like