കരുണയുടെ കരസ്പർശവുമായി ഏറെ വ്യത്യസ്തനായ അയിരൂർ വില്ലേജ് ഓഫീസർ എസ് ജയരാജ്.

അയിരൂർ : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചതിന്റെ സ്ഥിതി വിവരം മനസ്സിലാക്കാൻ നേരിട്ടെത്തിയ അയിരുർ വില്ലേജ് ഓഫീസർ, പുല്ലാട് കൃഷ്ണ നിവാസിൽ എസ് ജയരാജ് ഏറെ മാതൃകയായി.
അയിരൂർ പന്നികുന്ന് ഭാഗത്ത് വെട്ടുനിലത്തിൽ തങ്കപ്പന്റെ വീടിന്റെ വശത്തേക്ക് അയൽക്കാരന്റെ റബ്ബർ മരം വീണ് ഓടുകൾ പൊട്ടിയ വിവരം പരിശോധിക്കാൻ എത്തിയ വില്ലേജ് ഓഫീസർ വീടിനകത്ത് കയറിയപ്പോൾ ആണ് ദയനീയമായ അവസ്ഥ കണ്ടത്, മേൽക്കൂരയുടെ പകുതി ഭാഗത്തും ഓടില്ല, ജീർണ്ണിച്ച പട്ടിക, കഴുക്കോൽ കൂട്ട് മൂന്നു വർഷം മുമ്പ് കാറ്റിൽ തകർന്നതാണ് ഇതുവരെ നന്നാക്കാൻ ആയിട്ടില്ല, ഓട് പോയ ഭാഗത്ത് ടാർ പാളിൻ വിരിച്ചിട്ടുണ്ട്, തറയിൽ മഴവെള്ളം ഓളം വെട്ടുന്നു.

കൂലിപ്പണിക്കിടെ വീണ് നട്ടെല്ലിന് തകരാറ് പറ്റിയ തങ്കപ്പൻ ഊന്നുവടി യുടെ സഹായത്തോടെ ആണ് നടക്കുന്നത് ജോലിക്ക് പോകാൻ കഴിയുന്നില്ല, ഭാര്യയും വീഴ്ച പറ്റി സമാനസ്ഥിതിയിലാണ്, ഏകമകൻ ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയാണ്.
ഈ ദയനീയമായ സ്ഥിതിയിൽ ആ കുടുംബത്തെ ഉപേക്ഷിച്ചു പോരാൻ വില്ലേജ് ഓഫീസർ എസ് ജയരാജിനു മനസ്സുവന്നില്ല. 1992 തന്നോടൊപ്പം കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഒപ്പം മാത് സ് ബാച്ചിൽ പഠിച്ച സതീർത്ഥ്യരൊട് ഈ ദുരിത അനുഭവങ്ങൾ വാട്സ് ആപ്പ് കൂട്ടായ്മ യിൽ പങ്കുവെച്ചു, ഒട്ടേറെ പ്രവാസികളുള്ള ഈ ഗ്രൂപ്പിലെ സ്നേഹിതരും , തന്റെ ഭാര്യ ഷീജ ജീ നായരും തന്നൊടൊപ്പം നിന്ന് ഈ ദൗത്യം പൂർത്തിയാക്കി.അർഹരായവരെ കണ്ടെത്തി ഇത്തരത്തിൽ ഒട്ടേറെ സഹായങ്ങൾ നൽകാറുണ്ടെന്ന് ജയരാജ് അറിയിച്ചു. അർഹരായവരെ കണ്ടെത്തി സഹായിക്കാൻ ഇത്തരം കൂട്ടായ്മകൾ പ്രചോദനം ആകട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading