എ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു.എ.ഇ സെക്‌ഷൻ: ബൈബിൾ ക്ലാസ് ഏപ്രിൽ 25 മുതൽ 28 വരെ

ദുബായ്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു.എ.ഇ സെക്ഷന്റെ ബൈബിൾ ക്ലാസ്സുകൾ ഏപ്രിൽ 25 മുതൽ 28 വരെ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും.
സുവിശേഷ പ്രാസംഗികനും വേദ അദ്ധ്യാപകനുമായ പാസ്റ്റർ വർഗീസ് എം സാമുവേൽ (യു.കെ) ദൈവ വചനത്തിൽ നിന്ന് പ്രസംഗിക്കും. ഷാർജ സിറ്റി എ.ജി ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. പാസ്റ്റർ പി. എം രാജു സെക്ഷൻ പ്രെസ്‌ബിറ്ററായും, പാസ്റ്റർ എബ്രഹാം ജോൺ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like