ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ കുടുംബസംഗമം നടന്നു

ബ്രിട്ടൻ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ പ്രഥമ കുടുംബ സംഗമം കഴിഞ്ഞ ദിവസം നടന്നു. ചാപ്റ്റർ അംഗങ്ങൾ കുടുംബസമേതം ഈ സംഗമത്തിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി. പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രെയ്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ലണ്ടൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ വിശിഷ്ട അഥിതിയായിരുന്നു. ‘ദൈവത്തിന്റെ മനുഷ്യനാകുക’ എന്ന വിഷയത്തിൽ ഊന്നി കർതൃദാസൻ ദൈവവചനം പങ്കുവച്ചു. തുടർന്ന് ക്രൈസ്തവ എഴുത്തുപുര ഈ കാലയളവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തങ്ങളെ അദ്ദേഹം പ്രശംസിക്കുകയും തുടർപ്രവർത്തനങ്ങൾക്ക് ആശംസ അറിയിക്കുകയും കുടുംബാംഗങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്ഫോം വഴിയാണ് സംഗമം നടന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like