സുപ്രീം കോടതി നിലപാടിനെ കേരള കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു

തിരുവല്ല : ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യം ഉയർത്തിപ്പിടിക്കുന്ന ബഹു. സുപ്രീം കോടതി
നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. പ്രായപൂർത്തിയായ ഏതൊരു
വ്യക്തിക്കും തനിക്ക് താല്പര്യമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും അതിൻ പ്രകാരം ജീവിക്കുന്ന
തിനും അത് പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്യം സംരക്ഷിക്കുന്ന കോടതി വിധി സമകാലിക
ഭാരത സമൂഹത്തിന് പ്രതീക്ഷ നല്കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം സംരക്ഷിക്കപ്പെടേ
ണ്ടത് ഇന്ത്യൻ മതേതരത്വത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
യുടെ നിലനിൽപ്പിനായി കെ. സി. സി. അംഗസഭകളിലെ എല്ലാ ഇടവകകളിലും ഈ ഞായറാഴ്ച
പ്രത്യേകം പ്രാർത്ഥിക്കണം എന്ന് താല്പര്യപ്പെടുന്നു. സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര
രാഷ്ട്രമായി ഭാരതം തുടർന്നും നിലനിൽക്കേണ്ടതിന് ഏവരും പ്രാർത്ഥിക്കുകയും പ്രവർത്തിക്കു
കയും ചെയ്യണം എന്ന് അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading