കോവിഡ് വ്യാപനം രൂക്ഷം ; ഡല്‍ഹിയില്‍ സ്കൂളുകളും കോളേജുകളും അടച്ചു : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡൽഹി : ഡല്‍ഹിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കോവിഡ് കേസുകള്‍ വീണ്ടും വ്യാപിക്കുന്നത് കണക്കില്‍ എടുത്താണ് ഈ തീരുമാനം. ഈ വര്‍ഷം ആദ്യമായി വ്യാഴാഴ്ച ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ 7,000മായി ഉയര്‍ന്നിരുന്നു. ഏത് ക്ലാസുകളില്‍ ഉള്‍പ്പെട്ട കുട്ടികളാണെങ്കിലും അധ്യയനത്തിനായി സ്കൂളിലേക്ക് വിളിക്കരുത് എന്ന് കഴിഞ്ഞ ആഴ്ച്ച സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, മെയ് – ജൂണ്‍ മാസങ്ങളില്‍ പൊതുപരീക്ഷ എഴുതുന്ന 10,12 കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളില്‍ പോകാന്‍ കഴിഞ്ഞിരുന്നു.ഈ നിര്‍ദ്ദേശത്തോടെ ഇതിനും സാധിക്കില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like