ക്രൈസ്തവ എഴുത്തുപുരയ്ക്ക് പുതിയ നേതൃത്വം: അഷേർ മാത്യു ജനറൽ പ്രസിഡന്റ്, എബിൻ അലക്സ് ജനറൽ സെക്രട്ടറി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ മിനിസ്‌ട്രീസിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ്‌ ജെ. പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Download Our Android App | iOS App

post watermark60x60

ക്രൈസ്തവ എഴുത്തുപുരയുടെ മുൻ ചീഫ് എഡിറ്ററും എഴുത്തുക്കാരനും പൊതുപ്രവർത്തകനുമായ ആഷേർ മാത്യു ജനറൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല സ്വദേശിയായ ആഷേർ അധ്യാപകനായി വിദേശത്തു ജോലിചെയ്യുന്നു.

ഇവാ. എബിൻ അലക്സ് ആണ് പുതിയ ജനറൽ സെക്രട്ടറി. ക്രൈസ്തവലോകത്ത് അറിയപ്പെടുന്ന ഗായകനും സുവിശേഷകനും ആണ് എബിൻ അലക്സ്. ഡെറാഡൂണിലെ ന്യൂ തിയോളജിക്കൽ കോളേജിൽ നിന്ന് വേദപഠനം പൂർത്തിയാക്കിയ എബിൻ അലക്സ് സുവിശേഷ വേലയോടൊപ്പം സാമൂഹ്യ പ്രവർത്തകനായി ജോലി ചെയ്യുന്നു. പത്തനാപുരം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കുടുംബമായി കാനഡയിൽ ആണ്.

ജനറൽ വൈസ് പ്രസിഡന്റ്-(പ്രോജക്ട് ആൻഡ് ലീഗൽ അഫയെഴ്സ്) പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് സുവിശേഷപ്രഭാഷകനും എഴുത്തുകാരനും ഐ. പി. സി നവജീവൻ ഗോസ്പിൽ സെന്റർ ആല-ചെങ്ങന്നൂർ സഭയുടെ ശുശ്രൂഷകനും ആണ്.

ജനറൽ വൈസ് പ്രസിഡന്റ് (മീഡിയ) ചുമതലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ കുമ്പനാട് സ്വദേശിയാണ്. ക്രൈസ്തവ മാധ്യമപ്രവർത്തകനായ ഇദ്ദേഹം ഡൽഹിയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്തുവരുന്നു.

ജിൻസ് മാത്യു (ജനറൽ ജോ. സെക്രട്ടറി-മീഡിയ) ആയി തെരഞ്ഞെടുക്കപ്പെട്ടു. ഗാനരചയിതാവും പ്രവാസി പൊതുപ്രവർത്തകനുമായ ജിൻസ് ഇപ്പോൾ ബഹറനിൽ ആണ്.

ഡാർവിൻ എം വിൽസൻ പ്രൊജക്റ്റസിന്റെ ജോയിന്റ് സെക്രട്ടറി ആയി ചുമതല വഹിക്കും. പ്രഭാഷകനും എഴുത്തുകാരനും സംഘാടകനും ആയ ഇദ്ദേഹം ക്രൈസ്തവ ലോകത്തെ അറിയപ്പെടുന്ന അവതാരകൻ കൂടെയാണ്.

എഴുത്തുകാരനും യുവജന പ്രവർത്തകനുമായ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് ആണ് ജനറൽ ട്രഷറർ.

പാസ്റ്റർ ജെ പി വെണ്ണിക്കുളം ആണ് പുതിയ ചീഫ് എഡിറ്റർ. മുൻ ജനറൽ പ്രസിഡന്റും എഴുത്തുകാരനും വേദാധ്യാപകനും ഇപ്പോൾ ഗുജറാത്തിൽ സഭാ ശുശൂഷകനുമാണ്.

ജോൺസൻ വെടികാട്ടിൽ ഡയറക്ടർ- മിഷൻ ചുമതല വഹിക്കും. എഴുത്തുകാരനും ഗാനരചയിതാവുമാണ്. തടിയൂർ സ്വദേശി.ഇപ്പോൾ ദുബായിലാണ്.

ബിനു വടക്കഞ്ചേരിയാണ് പുതിയ ഡയറക്ടർ- പബ്ലിക്കേഷൻ. എഴുത്തുകാരനാണ്. വടക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം . ഇപ്പോൾ കുവൈറ്റിലാണ്.

ഷൈജു മാത്യു ഡയറക്ടർ- മീഡിയ ചുമതല വഹിക്കും. ഗാനരചയിതാവും സംവിധായകനും മാധ്യമ പ്രവർത്തകനുമാണ്. പത്തനാപുരം സ്വദേശി. ഇപ്പോൾ യു കെ യിൽ.

ഷെബു തരകൻ ഡയറക്ടർ- പ്രോജക്ട് ചുമതലയാണുള്ളത്. ഗാനരചയിതാവും സംഘാടകനുമാണ്. കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കാനഡയിൽ സ്ഥിര താമസം.

ജോഷി കുര്യൻ (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നു. കോട്ടയം സ്വദേശിയാണ്.

2022 മാർച്ച് 31 വരെയാണ് കമ്മറ്റിയുടെ കാലാവധി. പുതിയ ഭരണസമിതിക്കു ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like
Comments
Loading...