എഡിറ്റോറിയൽ : പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ്…| ബിൻസൺ കെ. ബാബു

നാം ഒരു തിരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കാൻ പോകുകയാണ്. ഏപ്രിൽ 6(നാളെ) ന് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ നിയമസഭാ ഇലക്ഷൻ നടക്കുകയാണ്. ആർക്കും പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഈ പ്രാവശ്യം നടക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ എല്ലാരും വളരെ വിജയ പ്രതീക്ഷയോടെയാണ് വോട്ടെടുപ്പിനെ നേരിടുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അധികമായി കൊടുത്ത് ജനങ്ങളെ വോട്ടുകൾ പിടിച്ചെടുക്കാൻ നോക്കുന്നു. ഏത് വിധേനയും ജയിക്കണം എന്ന ലക്ഷ്യത്തോടെ നെട്ടോട്ടമോടുകയാണ്. ഇവിടെ നാം ചിന്തിച്ചു വേണം വോട്ടിടാൻ പോകേണ്ടത്.

വികസനങ്ങളുടെ കൂടെ തന്നെ എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ക്രിസ്ത്യൻ സമൂഹം കഴിഞ്ഞ നാളുകളിൽ നേരിട്ട സംഭവങ്ങൾ നമ്മെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സുവിശേഷ വിരോധികളുടെ ആക്രമണം, പൊതുനിരത്തിൽ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ, പലയിടങ്ങളിലും ആരാധന സ്വാതന്ത്ര്യം നിർത്തലാക്കുന്ന രീതിയിലുള്ള പ്രവണതകൾ ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ബന്ധങ്ങളെ തിരഞ്ഞെടുക്കണോ എന്ന് ചിന്തിക്കണം.

കേരളത്തിലെ സാഹചര്യം നോക്കിയാൽ പലയിടത്തും ക്രിസ്ത്യൻ സമൂഹത്തിന് നേരെ അക്രമണങ്ങൾ ഉണ്ടായപ്പോൾ ആ ന്യുനപക്ഷത്തെ സംരക്ഷിക്കാൻ മുന്നോട്ട് വന്നതും നാം ഓർക്കണ്ടതാണ്. മുമ്പോട്ടുള്ള പ്രശ്നങ്ങൾ എന്താണെന്ന് നമ്മുക്ക് അറിയില്ല. നാം ഒരു കാര്യം ഓർക്കണം ആരാധന സ്വാതന്ത്ര്യം ഉണ്ടാവണം, എല്ലായിടത്തും സമാധാന അന്തരീക്ഷം ഉണ്ടാവണം.

ഈ തിരഞ്ഞെടുപ്പിൽ നാം വളരെ ശ്രദ്ധിച്ച് വോട്ടുകൾ ചെയ്യാൻ ശ്രമിക്കണം. ഏത് പ്രതിസന്ധികളിലും ഉറച്ച് നിൽക്കുന്നവരെ, നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്തുന്നവരെ തിരഞ്ഞെടുക്കാം. ചിന്തിച്ചു വോട്ട് ചെയ്യാം… ഭാവിയെ മുൻനിർത്തി…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.