ക്രൈസ്തവ എഴുത്തുപുര യു. എ. ഇ ചാപ്റ്ററിന് പുതിയ നേതൃത്വം

യു. എ. ഇ: ക്രൈസ്തവ എഴുത്തുപുര യു. എ. ഇ ചാപ്റ്റർ 2021-22 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷിബിൻ മാത്യുവിന്റെ അധ്യക്ഷതയിൽ മാർച്ച്‌ 31 ബുധനാഴ്ച വൈകിട്ടു സൂം പ്ലാറ്റ് ഫോംമിലൂടെ നടന്ന മീറ്റിംഗിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ടിലു ജോൺ, സണ്ണി തോമസ്, സുവി. എബി മേമ്മന, (സീനിയർ എക്സ് ഒഫീഷൽ), പാസ്റ്റർ റിബി കെന്നെത്ത്‌ (പ്രസിഡന്റ്‌), ബൈജു സക്കറിയ (വൈസ് പ്രസിഡന്റ്‌ മീഡിയ), ജോമോൻ പറക്കാട്ട് (വൈസ് പ്രസിഡന്റ്‌ പ്രൊജക്റ്റ്‌), ജിൻസ് ജോയി (സെക്രട്ടറി), റോബിൻ ഫിലിപ്പ് (ജോയിൻ സെക്രട്ടറി മീഡിയ), ജോബി തോമസ് (ജോയിൻ സെക്രട്ടറി പ്രൊജക്റ്റ്‌), ജോഷ്വാ ജെയിംസ് (ട്രഷറർ), ജോൺസി കടമ്മനിട്ട(ജോയിൻ ട്രെഷറർ), ബെൻസൺ കുന്നത്ത് ചെറിയാൻ (ശ്രദ്ധ കോർഡിനേറ്റർ), പാസ്റ്റർ നിബു തോമസ് (അപ്പർ റൂം കോർഡിനേറ്റർ), സുവി. ഡെൻസൺ ജോസഫ് (മിഷൻ കോർഡിനേറ്റർ), സോബു ദാനിയേൽ (മീഡിയ കോഡിനേറ്റർ), സുവി. സ്റ്റാൻലി അടൂർ (കമ്മറ്റി അംഗം) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.

Download Our Android App | iOS App

പ്രസ്തുത മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി സുവി. ഡാർവിൻ. എം. വിൽ‌സൺ, സുവി. ഷിബു വർഗീസ് (യൂ.സ്.എ), തുടങ്ങിയവരും പങ്കെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...