ലേഖനം: ഉറപ്പാണ് വിജയം | രാജേഷ്‌ മുളന്തുരുത്തി

യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾക്ക് മുമ്പും കാൽവരി കുന്നിലെ ക്രൂശീകരണത്തിനും ശേഷവും നടന്ന സംഭവാവികസങ്ങൾ ക്രൈസ്തവ സമൂഹം അനുസ്മരികുന്ന ഈ ദിനങ്ങളിൽ, യേശു സഞ്ചരിച്ച പാതകളും മശിഹാ ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലങ്ങളും എക്കാലവും വളരെ പ്രാധാനമുള്ളവയാണ്. ആ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങൾ ആണ് അതിന് മാറ്റുകൂട്ടുന്നു. പ്രധാനമായും നാല് സ്ഥലങ്ങളിൽ യേശുവിൽ ഉണ്ടായ ഭാവമാറ്റങ്ങൾ ” ക്രിസ്തുവിന്റെ ഭാവം” വളരെ ചിന്തനീയമായവായാണ്.

post watermark60x60

1. മാളികമുറിയിലെ മശിഹാ ( യോഹന്നാൻ 13 : 4, 12-16)
അത്താഴത്തിൽ നിന്നും എഴുനേറ്റ് ശിഷ്യന്മാരുടെ പാദം കഴുകുന്ന യേശുവിനെയാണ് നാം ഈ ഭാഗത് കാണുന്നത്. താഴ്മയുടെ നിറകുടമായ യേശു തന്നിലെ സ്വഭാവ സവിശേഷതകൾ ശിഷ്യന്മാരുടെ മുമ്പിൽ കാണിക്കുന്നത്തോടൊപ്പം അവരും ഇത് അനുവർത്തിക്കണം എന്ന ഒരുj പാഠവും യേശു അവർക്ക് നൽകുന്നു.
തമ്മിൽ തമ്മിൽ കാലുകൾ കഴുകുക എന്നത് “ദൃഷ്ടന്തവും” നൽകിയിരിക്കുന്നു.
മാളികമുറിയിൽ വെച്ച് യേശുവിൽ ദൃശ്യമായ സ്വഭാവസവിശേഷത “താഴ്മ”യാണ്.

2. ഗെത്ത്ശെമനയിലെ മശിഹാ
അത്താഴം കഴിഞ്ഞ് സ്തോത്രം പാട്ടുപാടിയശേഷം ഒലിവ് മലയിലേക് പോയി. ഗെത്ത്ശെമന തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിനെയാണ് പിന്നീട് നാം കാണുന്നത്.(മത്തായി 26:36-,ലൂക്കോസ് 22:39-) പ്രാണവേദനയിൽ ആയ യേശു പിതാവായ ദൈവത്തിന്റ ഇഷ്ടം നിറവേറുവാൻ
അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു.
പ്രാർത്ഥനയിലെ “ശ്രദ്ധ” വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.
ഗെത്ത്ശെമന യേശുവിന് ഒരു “സമർപ്പണ” വേദിയായിരുന്നു.
സമർപ്പണമുള്ള പ്രാർത്ഥനയുടെ സ്വഭാവംതന്നെ ശ്രദ്ധയോട് കൂടിയവയാണ് എന്നതാണ് സവിശേഷത.

Download Our Android App | iOS App

3. ഗൊല്ഗോഥായിലെ മശിഹാ (മത്തായി 27:33)
ഗെത്ത്ശെമന യേശുവിന് ഒരു “സമർപ്പണ” വേദിയായിരുന്നു എങ്കിൽ ഗൊല്ഗോഥാ “അനുസരണത്തിന്റെ” ഇടമായിരുന്നു. സമർപ്പണം രഹസ്യത്തിൽ നടക്കുന്നവയാണ്. എന്നാൽ അനുസരണം പരസ്യമായ പ്രസിദ്ധപെടുത്തലാണ്.
സകലവും തികഞ്ഞിരിക്കുന്നു എന്ന് “അറിഞ്ഞ യേശു” “സകലവും നിവൃത്തിയായി” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മരണത്തെയും മരണാധികാരിയായ പിശാചിനേയും തന്റെ മരണത്താൽ പരാജയപെട്ടുത്തി,ക്രൂശിൽ ജയോത്സാവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

4. കല്ലറത്തോട്ടത്തിലെ മശിഹാ (യോഹന്നാൻ 19:38)
കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞ യേശുവിന് ജനന മരണ സമയങ്ങളിൽ തല ചായിപ്പാൻ ഇടമില്ലയിരുന്നു. വാഗ്ദത്ത നിവൃത്തി എന്നണ്ണവും രഹസ്യ ശിഷ്യനായ അരിമഥ്യയിലെ യോസാഫിന്റെ പുതിയ കല്ലറ യേശുവിനായി ഒരുക്കപ്പെട്ടു. ആഴവ്വട്ടത്തിന്റെ ഒന്നാം ദിനം ഉയ്യിർപ്പിൻ സുപ്രഭാതത്തിൽ,
കല്ലറത്തോട്ടം യേശു ക്രിസ്തുവിന്റെ വിജയത്തിന്റെ മിന്നും ശോഭയാൽ പ്രശോഭിതമായി. “കല്ലറത്തോട്ടം” യേശു ക്രിസ്തുവിന്‌ പിതാവായ ദൈവം ഭരമേല്പിച്ച ദൗത്യ പൂർത്തീകരണത്തിന്റെ വിജയം വരിച്ച സ്ഥലമാണ്.
ക്രൂശീകാരണത്തിന് ചില ദിവങ്ങൾക്ക് മുമ്പ് യെരുശേലേം പട്ടണത്തിലേക്ക് ജൈത്രയാത്ര നടത്തിയ യേശു,ആ പട്ടണ പ്രവേശനം നടത്തിയ വേളയിൽ പ്രഖ്യാപിച്ച വിജയത്തിന്റെ പൂർണ്ണതയാണ് കല്ലറത്തോട്ടത്തിൽ നടന്നത്.

ദൗത്യം പൂർണമായാൽ വിജയം ഉറപ്പാണ്

-ADVERTISEMENT-

-ADVERTISEMENT-

You might also like