ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു

ഒമാൻ: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ 2021 – 22 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. 22. 3. 2021 തിങ്കളാഴ്ച നടന്ന ജനറൽബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രതിനിധികൾ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

പ്രസിഡന്റായി ബ്രദർ – ഫെയ്ത്ത് എബ്രഹാമും, സെക്രട്ടറിയായി ബ്രദർ എഡിസൺ ബി ഇടയ്ക്കാടും, ട്രഷറാറായി ബ്രദർ ആശിഷ് വർഗീസും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ
വൈസ് പ്രസിഡന്റായി ബ്രദർ തോമസ് ഫിലിപ്പ് (റോയി ), ജോയിന്റ് സെക്രട്ടറിയായി ബ്രദർ സജി വർഗീസ്സ്,
മിഷൻ കോ-ഓഡിനേറ്ററായി ഇവാ. ബിനോയ് തോമസ്സ് എന്നിവരെയും തെരഞ്ഞെടുത്തു.
ഇവാ. നിംസൺ കുര്യൻ വർഗീസ്, ബ്രദർ ബെൻസി വർഗീസ്സ്, ബ്രദർ ഷിജോയ് ജോയി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

2022 മാർച്ച്‌ വരെയാണ് പ്രവർത്തന കാലാവധി. യൂണിറ്റ് പ്രവർത്തനങ്ങളിലൂടെ ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങൾ ഒമാനിൽ വിശാലപെടുത്തുകയാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...