ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം

ഡൽഹി: രാജ്യതലസ്ഥാന നഗരിയായ ഡൽഹിയിൽ ഈ കാലഘട്ടത്തിൽ ക്രൈസ്തവ ഗോളത്തിൽ ഇതിനകം ശ്രദ്ധിക്കപ്പെടുന്ന കൂട്ടായ്മയും ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്റർ കൂടിയായ ഡൽഹി ചാപ്റ്ററിന്റെ 2021 – 22 കാലയളവിലേക്കുള്ള നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു.

Download Our Android App | iOS App

പ്രസിഡന്റായി അഡ്വ. സുകു തോമസ്, വൈസ് പ്രസിഡന്റായി പാസ്റ്റർ വർക്കി പി.വർഗീസ്, സെക്രട്ടറിയായി അനീഷ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറിയായി സോബിൻ രാജു, ട്രഷററായി രഞ്ജിത്ത് ജോയി, മീഡിയാ കോർഡിനേറ്ററായി ജെറിൻ ഒറ്റത്തെങ്ങിൽ, ഇവാഞ്ജലിസം കോർഡിനേറ്ററായി പാസ്റ്റർ ബിനു ജോൺ, അപ്പർ റൂം കോർഡിനേറ്ററായി ജിജി പ്രമോദ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി പാസ്റ്റർ ബ്ലെസൺ പി.ബി എന്നിവരെ പുതിയ ഭരണസാരഥികളായി തിരഞ്ഞെടുത്തു. ഡൽഹി ചാപ്റ്ററിന്റെ മാനേജ്മെന്റ് പ്രതിനിധിയായി പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് പ്രവർത്തിക്കുന്നു.

post watermark60x60

മാനേജ്മെന്റ് പ്രതിനിധി പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കഴിഞ്ഞ പ്രവർത്തന വർഷത്തെ പ്രവർത്തന വിലയിരുത്തലും വരവ് – ചിലവ് കണക്കുകളുടെ റിപ്പോർട്ട് അവതരണവും തുടർന്നുള്ള പ്രവർത്തന തീരുമാനങ്ങളും യോഗത്തിൽ നടന്നു. ക്രൈസ്തവ എഴുത്തുപുര മുൻ ജനറൽ ജോയിന്റ് സെക്രട്ടറിയും ഡൽഹി ചാപ്റ്റർ സ്ഥാപക സെക്രട്ടറിയുമായ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ യോഗത്തിൽ സന്നിഹിതനായിരുന്നു.

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സുകു തോമസ് സുപ്രീം കോടതിയിലെ അഭിഭാഷകനും തിരുവല്ല സ്വദേശിയുമാണ്. ഉത്തരേന്ത്യയിലുള്ള വിവിധ ക്രൈസ്തവ – സന്നദ്ധ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് പാസ്റ്റർ വർക്കി പി.വർഗീസ് (ബെന്നി) ഐ.പി.സി ഡൽഹി സ്റ്റേറ്റിലെ ഗോണ്ട സഭാ ശുശ്രൂഷകനാണ്.
സെക്രട്ടറി അനീഷ് വലിയപറമ്പിൽ കൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ അസ്സോ. എഡിറ്റർ, മിഷൻ ബോർഡ് അസ്സോ. ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് കോന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേലിന്റെ മകനാണ്. ജോയിന്റ് സെക്രട്ടറി സോബിൻ രാജു ഫോട്ടോ ജേർണലിസം വിദ്യാർത്ഥിയും ഡൽഹി ഗരിമ ഗാർഡൻ ഐ.പി.സി സഭാംഗവുമാണ്. ട്രഷറായി തുടരുന്ന രഞ്ജിത്ത് ജോയി കെൽട്രോൺ കമ്പനിയുടെ ഡൽഹി റീജിയൻ ഹെഡ് ആയി പ്രവർത്തിച്ചു വരുന്നു. മീഡിയ കോർഡിനേറ്റർ ജെറിൻ ഒറ്റത്തെങ്ങിൽ തിരുവല്ലയ്ക്ക് സമീപം തലവടി സ്വദേശിയും റ്റി.പി.എം സഭാംഗവുമാണ്. ക്രൈസ്തവ എഴുത്തുപുര എഡിറ്റോറിയൽ മെംബറായും പ്രവർത്തിച്ചു വരുന്നു. ഇവാഞ്ജലിസം കോർഡിനേറ്റർ പാസ്റ്റർ ബിനു ജോൺ കൽക്കാജി ഫെയ്ത്ത് ഫെലോഷിപ്പ് സഭാശുശ്രൂഷകനാണ്. അപ്പർ റൂം കോർഡിനേറ്ററായ ജിജി പ്രമോദ് ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിൻ എഡിറ്റോറിയൽ അംഗവും അസംബ്ലിസ് ഓഫ് ഗോഡ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രമോദിന്റെ സഹധർമ്മിണിയും ഫരീദാബാദ് എ.ജി സഭാംഗവുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ പാസ്റ്റർ ബ്ലെസൺ പി.ബി ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗരിമാ ഗാർഡൻ സഭാശുശ്രൂഷകനും അറിയപ്പെടുന്ന ബൈബിൾ ക്വിസ് മാസ്റ്ററുമാണ്.

ഡൽഹിയുടെ ക്രൈസ്തവ മാധ്യമ രംഗത്ത് ക്രൈസ്തവ എഴുത്തുപുരയ്ക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിവിധ സന്നദ്ധ – ജീവകാരുണ്യ പ്രവർത്തന പദ്ധതികളിൽ ഡൽഹി – എൻ.സി.ആറിൽ നിറസാന്നിദ്ധമാണ് ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ.

-ADVERTISEMENT-

You might also like
Comments
Loading...