ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന് പുതിയ നേതൃത്വം

ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളത്തിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കൂടിയ ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ പ്രിൻസ് പ്രെയ്സൻ (പ്രസിഡന്റ്), ബ്രദർ പ്രിൻസ് യോഹന്നാൻ (സെക്രട്ടറി),
ബ്രദർ ബിജോയ് തങ്കച്ചൻ (വൈസ് പ്രസിഡന്റ്, മിഷൻ), ബ്രദർ ഡെൻസിൽ വിൽസൻ (വൈസ് പ്രസിഡന്റ്, മീഡിയ) ബ്രദർ ജോയൽ രാജു (ട്രഷറർ) , ബ്രദർ പോൾസൻ ഇടയത്ത് (ജോയിന്റ് സെക്രട്ടറി), ബ്രദർ ബിബിൻ തങ്കച്ചൻ (മീഡിയ കോർഡിനേറ്റർ), ബ്രദർ സാം തോമസ് (ഇവാഞ്ചലിസം കോർഡിനേറ്റർ), പാസ്റ്റർ ഗോഡ്‌ലി ചെറിയാൻ (അപ്പർ റൂം കോർഡിനേറ്റർ), ബ്രദർ റിജോയ്‌സ് രാജൻ (കമ്മിറ്റി അംഗം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ലേയ്റ്റൻ ഇമ്മാനുവൽ പെന്തകോസ്ത് സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജെഫി ജോർജ് പുതിയ കമ്മിറ്റി അംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. കൂടുതൽ പ്രാർത്ഥനയിലും ഐക്യതയിലും ദൈവ വചനത്തിൽ ഊന്നിയും യു.കെയിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like