റ്റി.പി.എം റാന്നി സെന്റർ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (67) നിത്യതയിൽ

റാന്നി: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെന്റർ പാസ്റ്റർ കെ ജെ മാത്തുക്കുട്ടി (ദോഹ മാത്തുകുട്ടി 67) ഇന്ന് ഏപ്രിൽ 2 ന് പുലർച്ചെ 3 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് റ്റി.പി.എം റാന്നി സെന്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പൂവൻമല സഭാ സെമിത്തേരിയിൽ.
നെടുപ്രയാർ കോഴഞ്ചേരി കാവുംകോട്ടേത്ത് പരേതരായ കെ.എസ് ജോൺ
– ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
1987 ൽ ദോഹയിൽ വെച്ച്
ദൈവവിളിയെ തുടർന്ന് ജോലി രാജി വെച്ച് സഭയുടെ സുവിശേഷ പ്രവർത്തകനായി. തിരുവല്ല, കൊട്ടാരക്കര, റാന്നി എന്നി സെന്ററുകളിൽ 34 വർഷം ശുശ്രൂഷ ചെയ്തു.

-ADVERTISEMENT-

You might also like