ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ 2021-2022 ലെ നേതൃത്വം: പ്രസിഡന്റ് യോഹന്നാൻ പാപ്പച്ചൻ, സെക്രട്ടറി സാം സജി, ട്രഷറാർ ജോജു ജോസഫ്

ബഹ്‌റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ‌ ചാപ്റ്റർ 2021 – 2022 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജെയ്സൺ കുഴിവിള (സീനിയർ എക്‌സ് ഒഫീഷ്യൽ), ബ്രദർ യോഹന്നാൻ പാപ്പച്ചൻ (പ്രസിഡന്റ്), ബ്രദർ ബിനോയ് ജോസഫ് (വൈസ് പ്രസിഡന്റ് – മീഡിയ), ബ്രദർ മനോജ് തോമസ് (വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), ബ്രദർ സാം സജി (സെക്രട്ടറി), ബ്രദർ ജോബിൻ രാജു (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോജു ജോസഫ് (ട്രഷറാർ), ബ്രദർ ജോബി അലക്സാണ്ടർ (ജോയിന്റ് ട്രഷറാർ), ബ്രദർ ജിബിൻ മാത്യു (മീഡിയ കോർഡിനേറ്റർ), ബ്രദർ തോമസ് ജോസഫ് (അപ്പർ റൂം കോർഡിനേറ്റർ), ബ്രദർ ജബോയ് തോമസ് (അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ), ബ്രദർ തോംസൺ എബ്രഹാം (ഇവാഞ്ചലിസം കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (ഇവാഞ്ചലിസം ജോയിന്റ് കോർഡിനേറ്റർ ), ബ്രദർ ജെഫിൻ ജോയ്, ബ്രദർ ബ്ലെസ്സൺ ഡാനി(മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഫെബ്രുവരി 22ന് ചാപ്റ്റർ പ്രസിഡന്റ് യോഹന്നാൻ പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ ബ്രദർ ആശേർ മാത്യു

 

പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു. പ്രസ്‌തുത മീറ്റിംഗിൽ മാനേജ്‌മെന്റ് അംഗം ബ്രദർ ജിൻസ് മാത്യുവും സന്നിഹിതനായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like