ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിനു പുതിയ ഭരണസമതി

കുവൈറ്റ്‌: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിനു പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. കെ. ഇ കുവൈറ്റ്‌ ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗത്തിൽ ആണ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമതിയെ തിരഞ്ഞെടുത്തത്.

post watermark60x60

പ്രസിഡന്റായി ബ്രദര്‍ ലിനു വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റായി ബ്രദര്‍ ബിനു ഡാനിയേല്‍, സെക്രട്ടറിയായി ബ്രദര്‍ ഷൈജു രാജന്‍, ജോയിന്റ് സെക്രട്ടറിയായി ബ്രദര്‍ നിബിന്‍ ഐപ്പ്,
ട്രഷററായി ബ്രദര്‍ റോണി മത്തായി എന്നിവരോടൊപ്പം
മീഡിയ കോർഡിനേറ്റർ: ബ്രദര്‍ ജോൺലി തുണ്ടിയില്‍, ജോ. മീഡിയ കോർഡിനേറ്റർ: ബ്രദര്‍ സുരേഷ് ജോണ്‍, മിഷന്‍ കോർഡിനേറ്റർ: പാസ്റ്റര്‍ അജീഷ് കുളമകടവ്,
അപ്പര്‍ റൂം കോർഡിനേറ്റർ: സിസ്റ്റര്‍ രൂത്ത് ചാര്‍ളി, കൊയര്‍ ലീഡര്‍: ബ്രദര്‍ അനില്‍ ഫിലിപ്പ്സ്, ജോ. കൊയര്‍ ലീഡര്‍: സിസ്റ്റര്‍ ബിജി പോള്‍,
എക്സിക്യൂട്ടീവ് മെംബര്‍: ബിജോയ്‌ പോള്‍സണ്‍.
രക്ഷാധികാരി: പാസ്റ്റര്‍ സാം പള്ളം. സീനിയര്‍ എക്സ്-ഒഫീഷ്യല്‍ ആയി ബ്രദര്‍ ജോണ്‍ തോമസ്‌, പാസ്റ്റര്‍ സന്തോഷ്‌ തോമസ്‌, പാസ്റ്റര്‍ ജോസ് ഫിലിപ്പ്,
പാസ്റ്റര്‍ റോണി ചെറിയാന്‍ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കും. 2021 – 2022 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ:

ജനറല്‍ പ്രതിനിധിയായ ബിനു വടക്കുംചേരി അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോസ് ഫിലിപ്പ് പ്രാര്‍ത്ഥിച്ചു.

Download Our Android App | iOS App

-ADVERTISEMENT-

You might also like