ലേഖനം: സുവിശേഷം പറയാതിരിക്കരുതേ… | പ്രെയിസ് ചെങ്ങന്നൂർ

പീഡനങ്ങൾ വർദ്ധിക്കുന്നു; ദൈവജനം പ്രാർത്ഥനയോടെ ഒരുങ്ങിയിരിപ്പീൻ..ഇതു അന്ത്യകാലം! ജീവൻ പോകേണ്ടിവന്നാലും സുവിശേഷം പറയാതിരിക്കരുതേ…..

ദൈവജനം ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടം. മറ്റു രാജ്യങ്ങളിളെ കേട്ടും വായിച്ചും വന്ന പീഡന വേദനകൾ ഇപ്പോൾ നമ്മുടെ രാജ്യത്തും മുമ്പത്തേക്കാൾ അധികമായി കാണപ്പെടുന്നു. നമ്മുടെ ജനാധിപത്യ രാജ്യത്തു പോലും പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും വചനം പ്രസംഗിക്കുവാനും കഴിയാത്തവണ്ണം പ്രതിസന്ധികൾ ഉണ്ടാവുന്നു.. കേരളത്തിലും ഇപ്പോൾ ഉയർന്നുവരികയാണ്.

ഇതു കണ്ടും പേടിച്ചും സുവിശേഷം പറയാതെ പലരും മാറി നില്കുന്നു. എന്നാൽ ജീവൻ പോയാലും അന്ത്യത്തോളം ലോകത്തോട് സുവിശേഷം പറയുന്ന ദൈവമക്കൾ ഇപ്പോഴുമുണ്ട്. . പ്രിയരേ, കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്ന ഈ കാലയളവിൽ മുമ്പത്തേക്കാൾ ഇപ്പോൾ സുവിശേഷികരണം ഏറ്റവും അനിവാര്യമാണ്. അതിനായി ദൈവജനം വീണ്ടും ഉണരേണം

ലക്ഷക്കണക്കിന് പെന്തെക്കോസ്ത് സഭകളാണ് ഇന്നുള്ളത്.. എന്നാൽ തെരുവോരങ്ങളിൽ സുവിശേഷം വിളിച്ചുപറയുന്നവർ വിരളിൽ എണ്ണാവുന്നവർ മാത്രം. മടിച്ചുകൊണ്ട് പിറകോട്ടു പോകുന്ന കാഴ്ച്ച വേദനാജനകമാണ്. ഇങ്ങനെ പോയാൽ ലോകത്തിന്റെ ഗതി എന്താവും?? സുവിശേഷം പറയുവാൻ ആളില്ലാതെ ആയാൽ ജനങ്ങൾ സുവിശേഷം എങ്ങനെ കേൾക്കും?

കൂടപ്പിറപ്പേ.., ഇനി അധികം സമയം ഇല്ല, ലോകം അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, ഇനി എങ്കിലും നാം ഹൃദയങ്ങളെ യേശുക്രിസ്തുവിനായി തുറന്നു കൊടുക്കാം, നാം ഏത് അവസ്ഥയിലുള്ളവർ ആയിക്കോട്ടെ യേശുക്രിസ്തുവിൽ എല്ലാത്തിനും പരിഹാരമുണ്ട്. ഇതാകുന്നു സുപ്രധാന കാലം, ഇനി ഒരവസരം ലഭിച്ചില്ലായെന്ന് വരാം. യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി സ്വീകരിക്കൂവാൻ ഇനിയും അനെകർ ബാക്കിയുണ്ട് , വരുവാനുള്ള ന്യായവിധിയിൽ നിന്നും അനേകം ആത്മാക്കളെ ഘോരനരകാഗ്നിയിൽ നിന്നും വീടുവിച്ചേടുക്കാൻ ഉണ്ട്. നാം ഇറങ്ങിയേ മതിയാവു. വേറെ ആരു പോകും? ഓരോ ദിനവും ക്രിസ്തുവെന്ന ഏക രക്ഷകനെ അറിയാതെ എത്രയോ ജനസമൂഹം മരണം വഴിയായി ഈ ലോകത്തിൽ നിന്നും മാറ്റപ്പെടുന്നു. ഇവയുടെ എല്ലാം കണക്ക് ആരു ബോധിപ്പിക്കും? നാം തന്നെ ബോധിപ്പിക്കേണ്ടിവരും.

ഇന്നലത്തെ സാഹചര്യങ്ങൾ ക്രൈസ്തവ സുവിശേഷികരണത്തിനു പ്രതികൂലമായിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കൻ നാടുകളിൽ ക്രിസ്തു വിശ്വാസം നിമിത്തം എത്രയോ പേർ ഇപ്പോഴും രക്തസാക്ഷികൾ ആയികൊണ്ടിരിക്കുന്നു. തല അറക്കുന്നു, വെടിവെച്ചു കൊലപ്പെടുത്തുന്നു, തട്ടിക്കൊണ്ടു പോകുന്നു, വിശ്വാസ ഭവനകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നു. ചൈനയിലെ സ്ഥിതിയും ഇതിൽ nഇന്ന് ഒട്ടു പിന്നോട്ടല്ല. യേശുവിനെ ആരാധിക്കരുതെന്നും കുരിശ് സ്ഥാപിക്കരുതെന്നും ഭരണാധികാരികൾ ഉത്തവരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. വിശ്വാസ ഭവനങ്ങളിൽ നിന്നും ബൈബിളും പാട്ടുപുസ്തകങ്ങളും കണ്ടുകെട്ടി. അതിപ്പോഴും തുടരുന്നു. എന്നിട്ടും ഇപ്പോഴും ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരുടെ ഒഴുക്ക് വളരെയേറെയാണ്. യേശുവിൽ വിശ്വസിച്ചുകൊണ്ട് അവർ പ്രതികൂലങ്ങളുടെ നടുവിലും വചനം വായിക്കുന്നു… സുവിശേഷതിൽ വിശ്വസിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തും ആരാധനകൾക്കുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരികയാണ്. എന്നുകരുതി നാം പുറകോട്ടു പോകുകയല്ല വേണ്ടത്. എന്തു പീഡനങ്ങൾ വന്നാലും മരിക്കേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉയർത്തുമെന്ന നിച്ഛയം നമ്മിൽ ഉരുവാകേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. നാളത്തെ സാഹചര്യം നമുക്കറിയില്ല, ഇതിലും പ്രതികൂലമാവാം. നാം ധൈര്യത്തോടെ സുവിശേഷം പറയേണ്ടതുണ്ട്. അതിനു സമയം നാം കണ്ടെത്തിയേ മതിയാവു. മാധ്യമങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സമയം ഏറെ ചിലവഴിക്കുന്ന ദൈവദാസന്മാർ, സുവിശേഷകർ, ദൈവജനം..ദൈവം നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്യം മറന്നുപോകരുത്. ഞാനും അനേക നാളുകളായി ക്രിസ്തുവിനെ ലജ്ജകൂടാതെ പ്രസംഗിക്കുന്നു. അതിനി ശിരസ്സറ്റു പോയാലും എനിക്കതു ലാഭം മാത്രം.

ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായ എത്രയോ ധീരയോദ്ധാക്കൾ ഉദാഹരണങ്ങൾ ആണ്. പൗലോസ് അപ്പോസ്തലൻ, പത്രോസ് അപോസ്തോലൻ…അങ്ങനെ എത്രയോ പേർ. തലയറുത്തു മാറ്റുംപോഴും ദൈവരാജ്യത്തിൽ ആത്മമണവാളനോട് ഒത്തുള്ള മഹത്വമേറിയ വാസം അവരെ പ്രത്യാശയുളവാക്കി. സാഹചര്യങ്ങൾ അനൂകൂലം ആകുന്ന മുറയ്ക്ക് ഓടിപോയി സുവിശേഷം അറിയിക്കുന്ന ഉത്സാഹം പ്രതികൂല കാലാവസ്ഥയിൽ ദൈവമക്കളിൽ നിന്നും അകന്നു പോകുന്ന കാഴ്ച തികച്ചും വേദനാജനകമാണ്. ഇന്ന് അനേകർക്ക് സുവിശേഷം പറയുവാൻ സമയം ഇല്ലാതായിരിക്കുന്നു. സോഷ്യൽ മീഡിയകളിലും അല്ലാതെയും എത്രയോ സമയങ്ങൾ നാം പാഴാക്കികളയുന്നു. ഈ കാലഘട്ടത്തിൽ ഉയർന്നു വരുന്ന രാഷ്രീയ സാഹചര്യങ്ങളെയും പീഡാനുഭവങ്ങളുടെയും ദൃശ്യം കാണുമ്പോൾ സുവിശേഷത്തിനായുള്ള വാതിൽ ഇനി എളുപ്പമല്ല എന്നു കരുതി പുറകോട്ടു മാറുന്ന അനേകരെ ഇപ്പോൾ കണ്ടുവരുന്നു. പറയട്ടെ, വളരെ ദുഃഖം തോനുന്നു! എത്രയോ വർഷങ്ങളായി ആത്മാവിൽ പ്രസംഗിക്കുമ്പോഴും സാഹചര്യങ്ങളുടെ മുൻപിൽ സുവിശേഷത്തിന്റെ വാതിൽ ചിലർ സ്വയ വിചാരങ്ങളാൽ അടച്ചുകളയുന്നു.

ആത്മാവിനാൽ എരിവുള്ള യൗവന തലമുറകൾ എഴുന്നേറ്റെ മതിയാവു. സമൂഹത്തിൽ അനേകം ചെറുപ്പക്കാർ ഇന്നു വഴിതെറ്റി പോകുന്നു. നാം ഇങ്ങനെ ഇരുന്നാൽ മതിയാവുകയില്ല. സുവിശേഷത്തിന്റെ വ്യാപ്തിക്കായി നാം പോയെ മതിയാകു. നമ്മുടെ സഭകളിൽ എത്രയോ ആത്മീയ ചെറുപ്പക്കാർ ഇന്നുണ്ട്. എന്നാൽ അവരിൽ പലർക്കും തെരുവുകളിൽ പോയി ക്രിസ്തുവിന്റെ വചനം ഉയർത്തുന്നതിൽ നിന്നും പുറകോട്ടു പോകുന്നു. അതിനു കാരണം, വളർന്നു വരുമ്പോൾ സ്വന്തം ഭവനങ്ങളിൽ ആത്മീയ അന്തിരീക്ഷം കുറഞ്ഞുവരുന്നു എന്നുള്ളതാണ്. ഇന്നത്തെ തലമുറകൾ ക്രിസ്തുവിൽ വളരേണം. ദൈവിക ചിന്തയും പരിജ്ഞാനത്തിൽ നിറഞ്ഞവർ ആക്കണം. നശിച്ചുകൊണ്ടിരിക്കുന്ന അനേകം തലമുറകളെ ക്രിസ്തുവിലേക്കു കൊണ്ടുവരുവാൻ ഉണ്ട്. ഇനി താമസിച്ചു കൂടാ.

ദൈവസഭകളും, ദൈവദാസന്മാരും വിശ്വാസ സമൂഹവും ഉണരേണ്ട സമയമാണിത്. വർദ്ധിച്ചുവരുന്ന പീഡനങ്ങളെ അഭിമുഖീകരിക്കാൻ തുടർച്ചയായുള്ള പ്രാർത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ സാധ്യമാവൂ.
അപേക്ഷയാണ്… എഴുന്നേൽക്കുക…സമയം പാഴാക്കരുതേ…!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.