ഇന്നത്തെ ചിന്ത : വഴക്കുണ്ടാക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 16:28
വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

Download Our Android App | iOS App

കൂട്ടുകാരെ തമ്മിൽ ഭിന്നിപ്പിക്കുവാൻ ഏഷണിക്കാരന് കഴിവുണ്ട്. നിസ്സാര കാര്യം പറഞ്ഞായിരിക്കും അവൻ ഭിന്നത ഉണ്ടാക്കുന്നത്. ഇവർക്ക് പാമ്പിനെക്കാളും വിഷമുണ്ടായിരിക്കും. ഇതിനാൽ അനേകർ മുറിവേൽക്കുന്നു. പ്രിയരെ, വാക്കിലും പ്രവർത്തിയിലും മറ്റുള്ളവർക്ക് മാതൃകയായിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടു പൗലോസ് പറയുന്നത് ശ്രദ്ധിക്കുക:

post watermark60x60

കൊലൊസ്സ്യർ 4:6 ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

ധ്യാനം: സദൃശ്യവാക്യങ്ങൾ 16
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...