ചെറു ചിന്ത: വെള്ളനിറം, വെള്ളവസ്ത്രം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് | പാസ്റ്റർ. സൈമൺ തോമസ്, കൊട്ടാരക്കര

നുഷ്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അഭിഭാജ്യഘടകമാണ് നിറങ്ങൾ.ദിവസവും പലതരത്തിലുള്ള നിറങ്ങളെ മനുഷ്യൻ കാണുകയും, അതിന്റെ നല്ലതും തീയതുമായ ഗുണങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു .ഒരാൾ കാണുന്ന നിറങ്ങൾ, അയാളിൽ വ്യത്യസ്തമായ മനോഭാവങ്ങളും ചിന്തകളും ഉളവാക്കുന്നു.ചിലത് മനസ്സിനു കുളിർമ നൽകുമ്പോൾ, ചിലത് മനസ്സിനു അസ്വസ്ഥതയുണ്ടാക്കുന്നു.ഉദാഹരണമായി, നല്ല പച്ചിപ്പ് നിറഞ്ഞ പാടങ്ങൾ മനസ്സിനു സന്തോഷം നൽകുമ്പോൾ കറുത്ത കൊടി മനസ്സിനു ദുഃഖം നല്കുന്നു.ഈ ഉദാഹരണം,മനുഷ്യന്റെ ദൈനന്തന ജീവിതത്തെ നിറങ്ങൾക്ക് ആഴമായി സ്വാധിനിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു .അങ്ങനെയെങ്കിൽ ഒരാൾ നിത്യവും ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിനു വലിയ പ്രാധാന്യം ഉണ്ട്. ഓരോരുത്തർക്കും ചില നിറങ്ങളോട്, പ്രത്യേക ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ട്. ഒരാളുടെ ഇഷ്ടനിറങ്ങൾ അറിഞ്ഞാൽ അയാളുടെ സ്വഭാവത്തെ അറിയാമെന്നാണ് മനഃശാസ്ത്രനിരീക്ഷണം. ആകയാൽ ഒരാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റ നിറം അയാളുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്.ഒരാളുടെ ജാതി, മതം, രാഷ്ട്രീയം, സംഘടന, സാമൂഹികസ്ഥാനം, തൊഴിൽ മുതലായവ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം കണ്ടാൽ മനസ്സിലാക്കാം.

Download Our Android App | iOS App

വെള്ളനിറത്തിന്റെ ശ്രേഷ്ഠതയും ഉപയോഗവും
*************
പരിശുദ്ധി, ശാന്തത, ലാളിത്യം, സമാധാനം,താഴ്മ, നിർമ്മലത, നിഷ്കളങ്കത, എന്നിവയുടെ പ്രതീകമാണ് വെള്ളനിറം.ആകയാൽ പണ്ട് മുതലേ വെള്ളനിറത്തിനു വിശുദ്ധിയുടെയും ആത്മീയതയുടെയും പരിവേഷം ലഭിച്ചു. ഈ കാരണത്താൽ ഒട്ടുമിക്ക മതത്തിലുമുള്ള മതപണ്ഡിതരും ഭക്തരും വെള്ളനിറത്തിലുള്ള വസ്തുക്കൾ, അണിയാനും, അലങ്കാരത്തിനും ഉപയോഗിച്ചു.കാലാന്തരത്തിൽ ലോകമെമ്പാടും ഇതു ഒരു ‘ട്രെൻഡ്’ ആയി മാറി. വെള്ളനിറത്തിന്റെ മഹത്വത്തെ മനസിലാക്കിയും മാനിസിലാക്കാതെയും ഭക്തരും അഭക്തരും, രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും,സമ്പന്നരും ദരിദ്രരും മുതലായ എല്ലാ വിഭാഗക്കാരും വെള്ളനിറത്തിന്റെയും വെള്ളവസ്ത്രത്തിന്റെയും ഉപഭോക്താക്കളായി.

post watermark60x60

വെള്ളവസ്ത്രത്തിന്റെ മഹത്വം
*************
ദൈവവചനം നാം പഠിക്കുമ്പോൾ വെള്ളവസ്ത്രം ഒരു ‘സ്വർഗ്ഗീയവസ്ത്ര’മാണന്ന് മനസ്സിലാക്കാം.ഇതിനു ശക്തമായ ഏഴു തെളിവുകൾ ഉണ്ട്.
1). വെള്ളവസ്ത്രം ധരിച്ച ന്യായാധിപൻ(ദാനി 7:9).
2. വെള്ളവസ്ത്രം ധരിച്ച യേശുക്രിസ്തു(മർക്കോ9:3).
3.വെള്ളവസ്ത്രം ധരിച്ച ദൂതന്മാർ.(യോഹ.20:12).
4.വെള്ളവസ്ത്രം ധരിച്ച മൂപ്പന്മാർ:(വെളി.4:4).
5.വെള്ളവസ്ത്രം ധരിച്ച വിശുദ്ധന്മാർ(വെളി. 3:5,7:9).
6. വെള്ളവസ്ത്രം ധരിച്ച സ്വർഗ്ഗീയസൈന്യം(വെളി.19:14).
7.വെള്ളവസ്ത്രം ധരിച്ച രക്തസാക്ഷികൾ(വെളി. 6:11).

ധരിക്കണം വെള്ള, ആകരുത് പൊള്ള
*************
ഒരു ആത്മീയൻ വെള്ളവസ്ത്രം ധരിക്കേണ്ട ആവശ്യകത മനസ്സിലാക്കുവാൻ മുകളിൽ വായിച്ച ദൈവവചനതെളിവുകൾ ധാരാളം മതി.അതുകൊണ്ട് വിശുദ്ധരും സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരുമായ നാം ആത്മീയശുശ്രുഷകളിലും കൂട്ടായ്‌മകളിലും പങ്കെടുക്കുമ്പോൾ വെള്ളവസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. പക്ഷെ വെള്ളവസ്ത്രധാരിയുടെ വാക്കുകളിലും പ്രവർത്തികളിലും വിശുദ്ധി, ശാന്തത, ലാളിത്യം,താഴ്മ, സമാധാനം, നിർമ്മലത, നിഷ്കളങ്കത എന്നിവ ഉണ്ടാകുമെന്ന് മറ്റുള്ളവർ പ്രതിക്ഷിക്കുന്നു. ഇവ ഇല്ലാതെ വരുമ്പോൾ അയാൾ ധരിച്ചിരിക്കുന്ന വെള്ളവസ്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് . വെള്ളയുടെ ഗുണം നഷ്ടപ്പെടുത്തിയിട്ട് വെള്ളധരിച്ചാൽ എന്തു പ്രയോജനം?. ഇവിടെയാണ് ‘വെള്ള’വസ്ത്രധാരി വെറും ‘പൊള്ള’യാകുന്നത്. ഇവർ സമൂഹത്തിൽ അപഹാസ്യരും, രൂക്ഷവിമർശനങ്ങൾക്ക് വിധേയരും ആകുന്നു. പലരും വെള്ളവസ്ത്രം ധരിക്കുന്നത് ആ നിറത്തോടുള്ള ഇഷ്ടം കൊണ്ടല്ല. സമ്മർദ്ധങ്ങൾക്കു വഴങ്ങിയും, ചില ബാഹ്യമായ ബോധ്യപ്പെടുത്തലുകൾക്കും വേണ്ടിയാണ്. വെള്ളവസ്ത്രധാരണ ത്തോടുള്ള ബന്ധത്തിൽ അല്ലെങ്കിലും ലോക പ്രസിദ്ധമായ ഒരു വാചകമാണ് ‘വെള്ളതേച്ച ശവകല്ലറകൾ’.പുറമെ നീതിമാന്മാർ എന്നു തോന്നുമെങ്കിലും കപടഭക്തിക്കാരായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും അശുദ്ധി നിറഞ്ഞ പെരുമാറ്റങ്ങൾ കണ്ടിട്ട് യേശു ക്രിസ്തു അവർക്കിട്ട പേരാണ് ‘വെള്ളതേച്ച ശവകല്ലറകൾ’.അന്നും,ഇന്നും, എന്നും ഈ വാചകത്തിന്റെ കാലികപ്രസക്തിക്ക് പത്തരമാറ്റാണ്.

-ADVERTISEMENT-

You might also like
Comments
Loading...