ലേഖനം: താക്കോൽ | ലിജോ ജോസഫ്

ഒരു യാത്ര പുറപ്പെടുന്നതിനു മുൻപ് എല്ലാം തയ്യാറാക്കി കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം നാം ചെയ്യുന്ന ഒരു കാര്യം ഉണ്ട്,
എന്തെന്ന് പറയാമോ?
അതെ, തയാറാക്കിയ ലഗേജ്ന്
ഒരു പൂട്ടിട്ടതിനെ ഭദ്രം ആക്കുക എന്നുള്ളതാണ്.

post watermark60x60

അതുപോലെതന്നെ ലഗേജ്ൻ്റെ വലിപ്പവും, പൂട്ടിൻ്റെ വലിപ്പവും യാത്രയുടെ തീവ്രതയെ അടിസ്ഥാനം ആക്കിയായിരിക്കും നിർണയിക്കാൻ കഴിയുക.

എന്തിന് പറയണം നമ്മുടെ വീട് വരെ നാം നന്നായി പൂട്ടി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ പുറപ്പെടാൻ തയ്യാറാവുക ഉള്ളൂ. താക്കോൽ കൈയിൽ ഉണ്ട് എന്ന വിശ്വാസം അല്ലേ നമ്മെ ഒരു യാത്രക്ക് ഒരുക്കുന്നത് തന്നെ. മനസമാധനതോടെ നമുക്ക് ഉറക്കം സമ്മാനിക്കുന്നതും അത് തന്നെ എന്ന് വേണമെങ്കിൽ പറയാം.
ഒരു നിമിഷം ചിന്തിച്ചു നോക്കൂ.

Download Our Android App | iOS App

എന്തിനും ഏതിനും പൂട്ട് ഉള്ള കാലം. നാം എന്തിന് ഏറ്റവും വില കൽപ്പിക്കുന്നുവോ
അതിനു ഒരു പൂട്ട് വെക്കുന്നത്കൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കുക അല്ലേ ചെയ്യുന്നത്?

അതെ,
അതു ചിലപ്പോൾ വീടിൻ്റെ താക്കോൽ ആകാം, വിലപിടിപ്പുള്ള വസ്തുക്കൾ വച്ചിരിക്കുന്ന പെട്ടിയുടേതാകാം
അല്ലെങ്കിൽ നമ്മുടെ വാഹനത്തിൻ്റെ താക്കോലും ആകാം.

താക്കോൽ ഇല്ലാതെ പൂട്ട് തുറക്കാൻ കഴിയുന്ന വ്യക്തികളെ നാം കള്ളൻ എന്ന് വിളിക്കും. എന്നാലിന്ന് സാധാ പൂട്ടുകൾ മാറി റേഡിയോ ഫ്രീക്വേൻസി വച്ചു വരെ പ്രവർത്തിക്കുന്ന പൂട്ടുകൾ വിപണിയിൽ ലഭ്യമാണ്. അതിനെ തകർക്കാൻ
സാങ്കേതിക വിദ്യയുടെ സഹായത്തോടെ
കള്ളന്മാരും ഹൈ ടെക് ആയി എന്നത് ഒരിക്കലും അത്ഭുതമായി കാണേണ്ടതില്ല. ഇത് വിശ്വാസ ഗോളത്തിലും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏറെക്കുറെ
അങ്ങനെ തന്നെയാണ്ന്നതിൽ അതിശയോക്തി ഒന്നും തന്നെയില്ല.

എന്നാലതിനെ മനസ്സിലാക്കി
ക്രിസ്വിതുവിനോട്കൂടെ
ആത്മീയ കള്ളന്മാരെ വിവേകത്തോടെ നേരിടാൻ നമുക്ക് സാധിക്കട്ടെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ഈ പൂട്ട് തുറക്കാൻ കഴിവുള്ള മോഷ്ടാക്കൾക്ക് ഇതിൻ്റെ പ്രവർത്തനവും അത്ര നന്നായി തന്നെ അറിയാം.
എങ്കിൽ മാത്രമേ ഭംഗിയായി കൃത്യം നിർവഹിക്കാൻ കഴിയുകയുള്ളൂ.
പിശാചിന് നമ്മെ ഓരോരുത്തരെയും പറ്റി നല്ല ധാരണ ഉണ്ട് എന്ന് ചുരുക്കം.

ഉദാഹരണത്തിന് നമ്മൾ നമ്മുടെ വാഹനവുമായി ഒരു വലിയ മാൾ സന്ദർശിക്കാൻ പോയി എന്ന് കരുതുക. പാർക്കിങ്യിൽ ഒരിടത്ത് വാഹനം പാർക്ക് ചെയ്തു. എന്നാലോ പാർക് ചെയ്ത സ്ഥലം ഓർമ വെക്കാതെ ദൃതിയിൽ ഷോപ്പിംഗിന്
പോയി. മടങ്ങി വന്നപ്പോൾ വാഹനം പാർക്ക് ചെയ്ത ഇടത്തെപ്പറ്റി ഒരു ധാരണയും ഇല്ലാതെ ആയി.
നിരവധി തവണ എനിക്ക് ഈ പ്രതിസന്ധി നേരിടേണ്ടിയതായി വന്നിട്ടുണ്ട്.

അപ്പോൾ നാം എന്ത് ചെയ്യും?
നമ്മുടെ കൈയിലുള്ള കീ ഫോബ് നന്നായി അമർത്തി നോക്കും. ഫലം ഉണ്ടാവില്ല,

കാരണം,
കാർ നമ്മുടെ കൈയിലുള്ള കീ ഫോബൻ്റെ റേഞ്ചിൽ നിന്നും അകലെ ആയത് കൊണ്ട് പ്രതികരിക്കുകയില്ല.
നമ്മുടെ കൈയിലുള്ള കീ ഫോബ് പുറപ്പെടുവിക്കുന്ന റേഡിയോ സിഗ്നൽ കാറിൻ്റെ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന
വാസ്തു തിരിച്ചറിഞ്ഞാൽ മാത്രമേ കാർ പൂട്ട് തുറക്കുകയുള്ളു.

പക്ഷേ അത് ഒരിക്കലും കീ ഫോബിൻ്റെ കുറ്റമല്ലന്നും,
എൻ്റെ തെറ്റുകൊണ്ട് സംഭവിച്ചതാണെന്നും
ഞാൻ മനസ്സിലാക്കുകയാണ് വേണ്ടത്.

അപ്പൊൾ ഞാൻ പറഞ്ഞു വന്നത്
ഇതുപോലെയാണ് നാമോരോരുത്തരും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്നും അകന്നു പോകുമ്പോൾ ഉണ്ടാകുന്ന അനുഭവവും. തിരിച്ചു നാം പരിധിക്കുളിൽ വന്നുചേരുന്ന മാത്രയിൽ വീണ്ടും കീഫോബു നന്നായി പ്രതികരിക്കുന്നത് കാണാൻ സാധിക്കും.

ഒരു മോഷ്ടാവിന് നമ്മുടെ കാറിലേക്ക് വരുന്ന റേഡിയോ സിഗ്നൽ ജാം ചെയ്യാനും സാധിക്കും. ഇത് ചെയ്യുന്നത് വഴി റേഡിയോ സിഗ്നൽ ഹാക്ക് ചെയ്യപ്പെടുകയും അതിൻ്റെ കോഡുകൾ കള്ളൻ നിഷ്പ്രയാസം കൈവശപ്പെടുതുകയും ചെയ്യും.

അതുവഴി നാം വിലകൊടുത്ത് വാങ്ങിയ നമ്മുടെ വാഹനത്തിൻ്റെ സകല നിയന്ത്രണങ്ങളും കള്ളൻ കൈക്കല്ലാക്കുകയാണ്്ണ് ചെയ്യ്യൂന്നനത്.

ഇതു തന്നെuയാണ് പ്രിയരെ,
പിശാജും ചെയ്യുന്നത്. സ്നേഹവാനായ
ക്രിസ്തു സ്വന്ത ജീവൻ വിലകൊടുത്ത് നമ്മെ ഓരോരുത്തരെയും വീണ്ടെടുത്തു എങ്കിലും നാം അവിടുത്തെ സ്നേഹത്തിൽ നിന്നും അകന്നു പോകുന്ന
മാത്രയിൽ നിയന്ത്രണം പിശാച് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ ക്രിസ്തു നമ്മോട് സംസാരിക്കുന്ന സമയത്ത് നമ്മുടെ മുന്നിൽ പലവിചാരം എന്ന ജാമർ
കൊണ്ട് വയ്ക്കുകയും. അതു വഴി നമ്മൾ അതിരുകൾ ഇല്ലാതെ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അറിഞ്ഞുകൊണ്ട് തന്നെ നാം പിശാചിൻ്റെ അടിമകൾ ആയി മാറി എന്നതാണ് വളരെ വൈകി നാം മനസിലാക്കുന്ന സത്യവും.

ക്രിസ്തുവുമായുള്ള ബന്ധം നഷ്ടമാകാൻ ഇതിലും കൂടുതൽ ഒന്നും തന്നെ വേണ്ടി വരികയില്ലല്ലോ.

ഈ ഘട്ടത്തെ ആത്മ ശക്തിയോടെ അതി ജീവിച്ചാൽ നാം പിശചിനാൽ വഞ്ചിതരാവുകയില്ല, സത്യം.
പിശാചിന്നാൽ ക്രിസ്തു നേരിട്ട പരീക്ഷകൾ, പ്രാർത്ഥനയിലൂടെ അതിജീവിച്ച അനുഭവങ്ങൾ സുവിശേഷങ്ങളിൽ വ്യക്തമാണ്.

വചനം മാംസം ആയി നമ്മുടെ ഇടയിൽ ക്രിസ്തുവായി വന്നു. ആ സ്നേഹത്തെ പിന്തുടരാൻ തടസ്സം നിൽക്കുന്ന എല്ലാ jammeruകളും ഹൃദയത്തിനുള്ളിൽ നിന്നും
ഒഴിവാക്കാം. അങ്ങനെ സത്യ വചനം മാത്രം നമുക്ക് ഉച്ചരിക്കാൻ ഇടവരട്ടെ. അപ്പൊൾ അത്ഭുതങ്ങൾ സംഭവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

ദാവീദ് ഗ്രഹത്തിൻ്റെ തക്കോലിനു
ഉടമ ആയ ക്രിസ്തു ,
തുറന്നാൽ ആർക്കും അടക്കാൻ കഴിയുകയില്ല, അടച്ചാൽ അത് ഒരു ഹൈടെക് കള്ളനും തുറക്കുവാനും കഴിയുകയില്ല.

വിശുദ്ധ ബൈബിൾ യേശയ്യാ പ്രവചനതിൽ ഇങ്ങനെ പറയുന്നു:

ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.
( യെശയ്യാവ് 22 : 22 )

എന്നാല് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇത്തരത്തിൽ പൂട്ടുകളിൽ ആശ്രയിക്കുന്നത് എത്രയോ ഭോഷത്തമാണ് എന്നറിഞ്ഞിട്ടും,
ശാസ്ത്രീയമായി വൈദിഗ്ദ്ധ്യമുള്ള ഏതൊരു ഹൈ ടെക് കള്ളനും തുറക്കാൻ സാധിക്കും എന്നറിഞ്ഞിട്ടും കൂടി ഒരു സമാധാനത്തിന് നാം പൂട്ടുക തന്നെ ചെയ്യും.

ഈ പൂട്ട് വീഴേണ്ടത് നമ്മുടെ വിലപിടിപ്പുള്ള വാഹനത്തിനോ, വസ്തുക്കൾക്ക്ക്കോ, വീട്നോ അല്ല, ക്രിസ്തുവിൽ നിന്നും, ആ സ്വർഗ്ഗ ഭവനത്തിൽ നിന്നും
നമ്മെ അകറ്റുന്നത് എന്താണോ?
അതിൽ ആകട്ടെ.

ദൈവം നമ്മെ എല്ലാവരെയും സൂക്ഷിക്കു മാറാകാട്ടെ.

ആമേൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like