ചെറുചിന്ത: സൃഷ്ടാവിന്‍റെ ഉദ്ദേശ്യം | ദീന ജെയിംസ് ആഗ്ര

സൃഷ്‌ടാവിന്റെ ദൃഷ്ടിയിൽ ഓരോ സൃഷ്ടിയും മികച്ചതും മാറ്റുള്ളതുമാണ്. സൃഷ്ടാവിന്റെ കരവിരുതായ ഓരോ സൃഷ്ടിയെ പറ്റിയും പ്രത്യേകം പ്രത്യേകമായ ഉദ്ദേശ്യവുമുണ്ട്. പാഴും ശൂന്യവുമായിരുന്ന ഭൂമിയിൽ സകലവും സൃഷ്‌ടിച്ച ദൈവം താൻ ഉണ്ടാക്കിയതിനെയൊക്കെ നോക്കി അത്‌ എത്രയും നല്ലത് എന്ന് കണ്ടു. (ഉൽപത്തി 1:31)ജ്ഞാനിയായ ശലോമോൻ പറഞ്ഞിട്ടുണ്ട് :യഹോവ സകലത്തേയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു.

സൃഷ്ടികളായ നാം പലപ്പോഴും നമ്മുടെ ജീവിതത്തിൽ മെനഞ്ഞവന്റെ ഉദ്ദേശ്യം തിരിച്ചറിയാതെ പോകുന്നു. ദുഃഖങ്ങളും ഭാരങ്ങളും ജീവിതത്തിൽ അനുഭവിക്കുമ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ട ലിസ്റ്റ് സൃഷ്ടാവിന് മുന്നിൽ നിരത്തുന്നു…
നാം തിരിച്ചറിയണം പ്രിയരേ, എന്തെല്ലാം ജീവിതത്തിൽ സംഭവിച്ചാലും സൃഷ്ടാവറിയാതെ സംഭവിക്കുന്നില്ല… നമ്മുടെ സ്വപ്‌നങ്ങൾക്കൊത്ത് ഉയരാൻ കഴിയാതെ വരുമ്പോൾ, പ്രതീക്ഷിക്കാത്തത് ജീവിതയാത്രയിൽ സംഭവിക്കുമ്പോൾ… സൃഷ്ടാവിന് ഒരു ഉദ്ദേശ്യമുണ്ടെന്ന്. പിറവിയിലേ കുരുടനായ മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ട് വന്ന് ശിഷ്യന്മാർ ചോദിച്ചു :ഇവൻ കുരുടനായി പിറത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ? യേശുവിന്റെ മറുപടി :അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടില്ല. ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രെ.

നമ്മുടെ ജീവിതയാത്രയിൽ ഓരോ കാര്യങ്ങൾ സംഭവിക്കുമ്പോഴും- അത്‌ സന്തോഷമോ ദുഃഖമോ ആയിക്കൊള്ളട്ടെ, സൃഷ്ടാവിന്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞു കഴിയുമ്പോൾ യേശു പറഞ്ഞപോലെ “അതേ, പിതാവേ ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത് ” പറയുവാൻ കഴിയും. ആ തിരിച്ചറിവ് നമ്മെ പ്രതിസന്ധികളെ അതിജീവിക്കുവാൻ പ്രാപ്തരാക്കും. ഉടയവന്റെ ഉദ്ദേശ്യം തിരിച്ചരിഞ്ഞു ഉന്നതമായ കരങ്ങളിൻകീഴിൽ താണിരിക്കാം…. സകലവും അതാതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്ന സൃഷ്ടാവിന്റെ ഉദ്ദേശ്യത്തിനായി…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.