ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി ജി കോശി നിത്യതയിൽ

മണക്കാല: ശാരോൻ ഫെല്ലോഷിപ്പ്  ചർച്ച് മുൻ ജനറൽ പ്രസിഡന്റും നിലവിൽ സീനിയർ ജനറൽ മിനിസ്റ്ററും മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ ഡോ. ടി ജി കോശി (89) അല്പം മുന്നേ നിത്യതയിൽ ചേർക്കപ്പെട്ടു. അറുപതു വർഷത്തിൽ പരം കർതൃശൂഷയിൽ വ്യാപൃതനായിരുന്ന ഇദ്ദേഹം സ്വദേശത്തും വിദേശത്തും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി സഭകൾ സ്ഥാപിച്ചിട്ടുണ്ട്. 17 വർഷം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ജനറൽ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1970ൽ മണക്കാലയിൽ സെമിനാരി ആരംഭിച്ച ശേഷം അവിടെ നിന്നും ഗ്രാഡുവെറ്റ് ചെയ്ത നാലായിരത്തോളം വിദ്യാർഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തകരും വിവിധ മിഷൻ സംഘടനകളുടെ ലീഡേഴ്‌സുമാണ്. ഇന്ന് സെറാംപൂർ സർവകലാശാലയുടെ കീഴിൽ അറിയപ്പെടുന്ന വേദപഠനശാലയാണ് മണക്കാല സെമിനാരി. ഭാര്യ: ഏലിയാമ്മ കോശി. മക്കൾ: ഡോ. ആനി ജോർജ് ( എഫ്.റ്റി. എസ് പ്രിൻസിപ്പൽ, മണക്കാല), ഡോ. സൂസൻ വർഗീസ്, റൂബി മാത്യൂസ്, സാംജി കോശി

മരുമക്കൾ: ഡോ. അലക്‌സി ജോർജ്, ഡോ. മാത്യു സി വർഗീസ്, പാസ്റ്റർ മാത്യൂസ് എം കുര്യൻ, രഞ്ജി സാം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading