ആഴ്ചകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു

കല്ലിശ്ശേരി: ആഴ്ചകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു.കല്ലിശ്ശേരി മുഞ്ഞനാട്ട് എം. ഒ. തോമസ് (കൊച്ചുകുഞ്ഞ്, 89) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നടക്കും.

News Middle Advt Banner

ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: സാം, ബിജു, സജി, ജിജി (എല്ലാവരും യുഎസ്എ). മരുമക്കൾ: പ്രീത (തിരുവനന്തപുരം), ആനി (കൊടൈക്കനാൽ), സോണു (തിരുവനന്തപുരം).

തോമസിന്റെ സഹോദരൻ എം. ഒ. ജോൺ (ജോയി, 78) സെപ്റ്റംബർ 7-ന് നിര്യാതനായിരുന്നു. സംസ്കാരം സെപ്റ്റംബർ 9-ന് കല്ലിശ്ശേരി ഐ.പി.സി. സഭാ സെമിത്തേരിയിൽ നടന്നു.

ഭാര്യ: പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ). മരുമക്കൾ: പ്രിൻസ്, ക്രിസ്റ്റീന, ബേബിൾ (യുഎസ്എ).

കഴിഞ്ഞ 40 വർഷമായി അമേരിക്കയിൽ താമസിച്ചിരുന്ന സഹോദരങ്ങൾ രണ്ടുവർഷം മുമ്പാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.

തങ്കച്ചൻ, കുഞ്ഞുമോൾ, പരേതരായ പാപ്പച്ചൻ, തങ്കമ്മ, ചിന്നമ്മ, വാലയിൽ ഇടിക്കുള ജോർജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading