കർണ്ണാടകയിലെ ഹാരോഹള്ളി ഫിലദൽഫ്യാ സഭയിൽ ആരാധനാ മധ്യേ ആക്രമണം

കർണ്ണാടക: കർണ്ണാടകയിലെ രാംനഗര ജില്ലയിലെ കനക്പുര താലൂക്കിൽ ഹാരോഹള്ളിയിലെ ഫിലദൽഫിയ ഫെല്ലോഷിപ്പ് സഭയിൽ ജനുവരി 31 ഇന്നലെ ആരാധന മധ്യേ സുവിശേഷ വിരോധികളുടെ ആക്രമണത്തിൽ പാസ്റ്റർ സുഭാഷ് ഹാനോക്കിനും സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്കും മർദ്ദനമേറ്റു. അതിക്രൂരമായ മർദ്ദനത്തിനിരയായ 28 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. വൈകുന്നേരത്തൊടെ കേസ് രജിസ്റ്റർ ചെയ്തു. ഫിലദൽഫ്യാ ഫെല്ലോഷിപ്പ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ കെ എസ് സാമുവൽ റിപ്പോർട്ട് ചെയ്തു.

-ADVERTISEMENT-

You might also like