97-മത് ഐ.പി.സി ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

വാർത്ത: ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 97-മത് കുമ്പനാട് കൺവൻഷനു അനുഗ്രഹീത തുടക്കം.
എട്ട് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഴയ അവസ്ഥയെ മറന്നു കളയുക, ദൈവം തന്റെ ജനത്തിനു വേണ്ടി പ്രതീക്ഷകൾ ഇല്ലാത്ത സ്ഥാനത്ത് പുതിയ കാര്യങ്ങളെ ചെയുവാൻ പോകുന്നു. പുതിയ വഴികളെ തുറക്കും എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Download Our Android App | iOS App

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷനായിരുന്നു.
“ദൈവത്തിന്റെ പുതുവഴികൾ’ (യെശയ്യാവ്. 43:19) എന്നതാണ് ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയാണ് ദൈവവചന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

post watermark60x60

പാസ്റ്റർ പി. ജെ ഡാനിയേലിന്റെ പ്രാർത്ഥനയോടെ 7മണിക്ക് കൺവൻഷൻ ആരംഭിച്ചു. പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ജോൺ കെ.മാത്യു എന്നിവർ ദൈവവചനം സംസാരിച്ചു.
സംഗീത ശുശ്രൂഷയ്ക്ക് ഡോ. ബ്ലസൺ മേമന & ടീം നേതൃത്വം നൽകി.

കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായാണ് കൺവൻഷൻ ക്രമികരിച്ചിരിക്കുന്നത്.

24ന് വൈകിട്ട് 7ന് സമാപന സമ്മേളനം നടക്കും. സോദരീ സമാജം സമ്മേളനം, ഹിന്ദി സെഷൻ, പിവൈപിഎ സമ്മേളനം, യൂത്ത് അഡ്വാൻസ് എന്നിവ കൺവൻഷന്റെ ഭാഗമായി തുറന്നുള്ള ദിവസങ്ങളിൽ നടക്കും. വിവിധ സംഗീത ഗ്രൂപ്പുകൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം
നൽകും.
പാസ്റ്റർമാരായ , കെ.ജോയ്, രാജു ആനിക്കാട്, ടി.ഡി.ബാബു, കെ.ജെ.തോമസ്, എം.പി.ജോർജുകുട്ടി, ഷാജി ഡാനിയൽ, തോമസ് ഫിലിപ്പ്, ജേക്കബ് മാത്യു, വി.ജെ.തോമസ്, സാബു വർഗീസ്, വർഗീസ് എബ്രഹാം, ഫിലിപ്പ് പി.തോമസ്, കെ.സി.ജോൺ, ഷിബു തോമസ്, ഡോ.തോംസൺ കെ മാത്യു, വിൽസൺ ജോസഫ്, ബാബു ചെറിയാൻ എന്നി ദൈവദാസന്മാർ തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും.

ദിവസവും തത്സമയമായി ക്രൈസ്‌തവ എഴുത്തുപുരയുടെ വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലുടെയും കേഫാ റ്റി.വിയുടെ യൂട്യൂബ് ചാനലിലൂടെയും യോഗങ്ങൾ വീക്ഷിക്കാം.

-ADVERTISEMENT-

You might also like
Comments
Loading...