‘ആത്മീയത: അത്യാവശ്യ തിരിച്ചറിവുകൾ’ പ്രകാശനം ചെയ്തു

കോട്ടയം: ഡോ. കെ.പി. സാം രചിച്ച
ആത്മീയത: അത്യാവശ്യ തിരിച്ചറിവുകൾ’ എന്ന
പുസ്തകവും അതിന്റെ, ഇംഗ്ലീഷ് പരിഭാഷയായ, Spiritual Growth: Inevitable Truths – യും പ്രകാശനം ചെയ്തു. ജനുവരി പതിനേഴാം തീയതി കോട്ടയത്ത് വെച്ച് റവ. പി.റ്റി. തോമസ്, ഡോ. ജയിംസ് ജോർജ് വെണ്മണിക്ക്‌ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ആത്മീയതയിലെ ശരിയും-തെറ്റും ചർച്ച ചെയ്യപ്പെടുന്ന ഡോ. കെ.പി. സാമിന്റെ ഈ ഗ്രന്ഥത്തിൽ, ആത്മീയതയുടെ സൗന്ദര്യ വൽക്കരണത്തിൽ നിന്നും, ജീവിത സമർപ്പണത്തിലേക്കും ആത്മീയതയുടെ പേരിലുള്ള പുറമോടികളിൽ നിന്നും ആഴമുള്ള ജീവിത ഉള്ളടക്കത്തിലേക്കും എത്തേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു പറയുന്നു.

post watermark60x60

യഥാർത്ഥ ആത്മീയതയുടെ തിരിച്ചറിവുകൾ നൽകുന്ന ഈ രചന വചനത്തെ വികലമാക്കുന്ന വിലകുറഞ്ഞ ആത്മീയതയുടെ കപട മുഖങ്ങളെയാണ് പൊളിച്ചു കാട്ടുന്നത്. ആത്മീയതയിലെ പ്രകടനവും, ആത്മീയതയുടെ പ്രതിഫലനവും തമ്മിൽ തിരിച്ചറിയുവാനുള്ള വിവേചനാധികാരവും വായനകാർക്ക് നൽകുന്ന ഈ വരികളിൽ യഥാർത്ഥ ആത്മികതയുടെ ഉൾകാഴ്ചയും ശിഷ്യത്വത്തിന്റെ ഉൾക്കാഴ്ചയും നിറഞ്ഞുനിൽക്കുന്നു. സാഞ്ച്വറി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. ഹിന്ദി പരിഭാഷ ഉടനെ പുറത്തിറങ്ങും.

-ADVERTISEMENT-

You might also like