ക്രൈസ്തവർക്ക് നേരെയുള്ള പീഡനം വർധിക്കുന്നു

ഓസ്ട്രിയ: ലോ​ക​ത്തി​ൽ ക്രൈസ്തവർ​ക്കു​ നേ​രേയു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധി​ച്ചു. ‘ഓ​പ്പ​ൺ ഡോ​ർ​സ്’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്
2020-ൽ ​അ​ൻ​പ​തു രാ​ജ്യങ്ങ​ളി​ലാ​യി 30 കോ​ടി​യി​ലേ​റെ ക്രൈ​സ്ത​വ​ർ വി​വി​ധ ​ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ൾ​ക്കും വി​വേ​ച​ന​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​യി. മു​ൻ​വ​ർ​ഷം ഇ​ത് 26 കോ​ടി​യാ​യി​രു​ന്നു.
2002 മു​ത​ൽ ഉ​ത്ത​രകൊ​റി​യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ക്രൈ​സ്ത​വ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ​ർ ജ​യി​ലു​ക​ളി​ലാ​ണ്. മ​റ്റ​നേ​കം പേ​ർ നി​ർ​ബ​ന്ധി​ത​മാ​യി തൊ​ഴി​ൽ ക്യാമ്പു​ക​ളി​ലും.
കൊ​റി​യ​യ്ക്കു പി​ന്നി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ, സോ​മാ​ലി​യ, ലി​ബി​യ, പാ​ക്കി​സ്ഥാ​ൻ, എ​റി​ട്രി​യ, യെ​മ​ൻ, ഇ​റാ​ൻ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്. ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ന്ന രാ​ജ്യ​ങ്ങ​ൾ മൊ​സാം​ബി​ക്, കോം​ഗോ, തു​ർ​ക്കി, ഇ​റാ​ക്ക്, ചൈ​ന എ​ന്നി​വ​യാ​ണ്. 2018-ൽ ​ചൈ​ന​യു​ടെ സ്ഥാ​നം 43 ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 17 ആണ്.
2013 മു​ത​ൽ ചൈനയിൽ 18,000 ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യോ അ​ട​ച്ചു​പൂ​ട്ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ൾ മു​ഴു​വ​ൻ റി​ക്കോ​ർ​ഡ് ചെ​യ്യു​ന്നു. കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും ദേ​വാ​ല​യ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല. ക്രൈസ്തവ മത ചിഹ്നങ്ങൾ മാ​റ്റി പ​ക​രം രാ​ഷ്‌​ട്ര​ത്ത​ല​വ​ന്‍റെ ചി​ത്ര​മാ​ണ് പ​ള്ളി​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
2020-ൽ 4761 ​ക്രൈ​സ്ത​വ​ർ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ വ​ധി​ക്ക​പ്പെ​ട്ടു. 2019-ൽ ​ഇ​ത് 2983 പേ​രാ​യി​രു​ന്നു. നൈ​ജീ​രി​യ​യി​ൽ മാ​ത്രം 3530 പേ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​ത്. സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​യി​ൽ ക്രൈസ്തവർക്കു നേരെ പീഡനം വളരെ വർദ്ധിച്ചിരിക്കുന്നു.

-ADVERTISEMENT-

You might also like