സംഗീതത്തിലൂടെ പ്രശസ്തനാക്കുന്ന ആഷ്ബൽ സ്റ്റാലിൻ

കൊൽക്കത്ത: ‘മേരി ഡിഡ് യു നോ….’എന്ന പ്രശസ്ത ക്രിസ്തുമസ് ഗാനത്തിന് കവർ ചെയ്ത് ആഷ്ബൽ സ്റ്റാലിൻ പ്രശസ്തനായികൊണ്ടിരിക്കുന്നു. കൊൽക്കത്ത ഡംഡം എയർപോട്ടിനടുത്തുള്ള നോർത്ത് പോയിന്റ് സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂൾ വിദ്യാർത്ഥിയും സ്കൂൾ ക്യാപ്റ്റനുമാണ് ആഷ്ബൽ. എട്ടാം വയസ്സിൽ ദുബായ് (യു.എ.ഇ) ഉൾപ്പടെ ആറ് രാജ്യങ്ങളിൽ തന്റെ സംഗീത മികവ് പ്രദർശിപ്പിക്കുവാൻ ആഷ്ബലിനു കഴിഞ്ഞിട്ടുണ്ട്. ജാസ് ഡ്രംസ്, കീബോർഡ്, ഗിറ്റാർ എന്നിവയിലും സമർത്ഥനാണ്.
ഇംഗ്ലീഷ് പ്രസംഗം, ഡാൻസ്, കരാട്ടെ എന്നിവയിൽ നിരവധി തവണ ജേതാവാണ്. ലോക്ക് ഡൗൺ കാലയളവിൽ യൂട്യൂബ് ചാനൽ ആരംഭിച്ച് നിരവധി സബ്സ്ക്രൈബേഴ്‌സിനെ നേടിക്കഴിഞ്ഞ ഈ പതിനേഴുകരൻ ഭാവിയുടെ വാഗ്ദാനമാണ്. ബഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഗാജോൾ) സ്ഥാപകരും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമായ ഡോ. സ്റ്റാലിൻ കെ തോമസ്, ജിസ്സ സ്റ്റാലിൻ എന്നിവരുടെ ഇളയ മകനാണ്. സഹോദരി എമി സ്റ്റാലിൻ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിനിയാണ് (കൊൽക്കത്ത). കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശികളാണ്.

-ADVERTISEMENT-

You might also like