ബൈബിൾ മനഃപാഠമാക്കി കുരുന്നുകൾ

കുവൈറ്റ്: കുവൈറ്റ് ചർച്ച് ഓഫ്‌ ഗോഡ്‌ സഭാംഗങ്ങളായ ബിനു ജോസിന്റെയും ജെറീന ബിനുവിന്റെയും മക്കളായ രൂത്ത് ആൻ ബിനുവും ഹെപ്‌സിബ ആൻ ബിനുവുമാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ദൈവവചനം മനഃപാഠമാക്കി മാതൃകയാകുന്നത്‌.
സങ്കീർത്തനം 119, ഗിരിപ്രഭാഷണം, വെളിപാട് പുസ്തകം തുടങ്ങി ഏറെ കുറെ എല്ലാ സങ്കീർത്തനങ്ങളും മനഃപാഠമാക്കി കഴിഞ്ഞു ഈ കൊച്ചു മിടുക്കികൾ.
കൊറോണ ലോക്‌ഡൗൺ കാലത്തും കൂടുതൽ സമയം ഇതിനായി ഇവർ മാറ്റി വെച്ചു.
മാതാപിതാക്കൾ കൊട്ടാരക്കര സ്വദേശികളാണ്.

-ADVERTISEMENT-

You might also like
Comments
Loading...