അബുദാബി: ഐ.പി.സി , പി.വൈ.പി.എ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഗൈഡൻസ് സെമിനാർ നടത്തി. ‘പഠനം എങ്ങനെ ഫലപ്രദമാക്കാം? പരീക്ഷകളെ നേരിടാൻ, കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്നിവയായിരുന്നു സെമിനാർ വിഷയങ്ങൾ. മോട്ടിവേഷണൽ സ്‌പീക്കറും, അധ്യാപകനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു.
Download Our Android App | iOS App
ശാസ്ത്രീയ രീതികൾ അവലംബിച്ചു പഠിച്ചാൽ ഉന്നത വിജയം ഉറപ്പാണെന്നു ഡഗ്ളസ് പറഞ്ഞു. പരീക്ഷയെ പേടിക്കുന്നത് തയാറെടുപ്പിന്റെ അഭാവത്തെ കാണിക്കുന്നതാണ്. നിത്യേനയുള്ള പഠനം, പഴയ ചോദ്യക്കടലാസുകളുപയോഗിച്ചു മോക്ക് ടെസ്റ്റുകൾ, പാഠഭാഗങ്ങൾ ശ്രദ്ധയോടെ വായിക്കുന്നത്, ക്ലാസ്സിൽ ശ്രദ്ധയോടെ പങ്കെടുക്കുന്നത് തുടങ്ങിയവ പരീക്ഷ തയാറെടുപ്പിന് സഹായിക്കും. അഭിരുചി, പേഴ്സണാലിറ്റി, ബൗദ്ധിക നിലവാരം എന്നീ കാര്യങ്ങൾ കരിയർ തെരഞ്ഞെടുക്കുമ്പോൾ പ്രധാനപെട്ടതാണ്. ഗാർനറുടെ മൾട്ടിപ്ൾ ഇന്റലിജൻസ് തിയറി ആസ്പദമാക്കിയുള്ള വിദ്യാഭ്യാസമാണ് പാശ്ചാത്യ രാജ്യങ്ങളിലെ പുരോഗതിയുടെ നിധാനമെന്നും ഡഗ്ളസ് ഓർമിപ്പിച്ചു. ഓൺലൈനായി നടന്ന സെമിനാറിൽ നൂറുകണക്കിന് വിദ്യാത്ഥികളും, രക്ഷകർത്താക്കളും പങ്കെടുത്തു.

”കരിയർ തിരഞ്ഞെടുപ്പിലെ ആത്മീയ വശങ്ങൾ’ എന്ന വിഷയത്തിൽ ഡെന്നി പുന്നൂസ് പ്രാരംഭ പ്രഭാഷണം നടത്തി. സന്തോഷ് സാമുവേൽ സെമിനാർ മോഡറേറ്ററായിരുന്നു. സ്റ്റാൻലി തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. വിജിൽ തോമസ് നന്ദി പറഞ്ഞു. പാസ്റ്റർ കെ.എം. ജെയിംസ് സമാപന പ്രാർത്ഥന നടത്തി. സാം, ഗ്ലെൻ ജോർജ് എന്നിവർ നേതൃത്വം നൽകി.