കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച്‌ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി നിത്യതയിൽ

കോഴഞ്ചേരി: പുന്നയ്ക്കാട്ട് മലയിൽ കെ.പി. കോശി (73 വയസ്സ് ) നിത്യതയിൽ പ്രവേശിച്ചു. കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച്‌ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ആയി ദീർഘ കാലം പ്രവർത്തിച്ച കെ.പി. കോശി രണ്ടു വർഷങ്ങൾക്കു മുമ്പ് അബുദാബിയിലേക്ക് പോകുകയും തുടർന്നുള്ള നാളുകൾ മക്കളോടൊപ്പം അവിടെ കഴിയുകയുമായിരുന്നു. 100 ൽ പരം രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ചിന്റെ പുരോഗമനങ്ങൾക്കു ഗണ്യമായ പങ്കു വഹിച്ച വ്യക്തിയാണ് CSI സഭംഗമായ കോശി സാർ. KTMCC യുടെ പ്രഥമ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം. NECK കോമൺ കൗൺസിൽ സെക്രട്ടറി ആയി 25 വർഷങ്ങൾ പ്രവർത്തിച്ചു.
Gulf Bank Deputy Director തസ്തികയിൽ നിന്ന് വിരമിച്ചതിനു ശേഷം കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ആയി
പ്രവർത്തിക്കുകയായിരുന്നു കോശി സാർ.

-ADVERTISEMENT-

You might also like