Download Our Android App | iOS App
ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ക്രമീകരിച്ചിരിക്കുന്ന രണ്ടാമത് ലീഡർഷിപ് മീറ്റ് നാളെ രാത്രി ഇന്ത്യൻ സമയം 9.30 മുതൽ 11.30 വരെ സൂമിലൂടെ നടക്കും.

ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ വിൽസന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച് ഓഫ് ഗോഡ് പ്രിസൈഡിങ് ബിഷപ്പ് റവ.ഡോ. തോമസ് ഏബ്രഹാം, എഴുത്തുകാരിയും അധ്യാപികയുമായ സിസ്റ്റർ ആഗ്നസ് സാം തുടങ്ങിയവർ ക്ലാസ്സുകൾ എടുക്കും. പാസ്റ്റർ ജെറി പൂവക്കാലയും പങ്കെടുക്കും. കെ ഇ കുവൈറ്റ് ടീം ഗാനങ്ങൾ ആലപിക്കും.