ചെറു ചിന്ത: പ്രതീക്ഷ | ബ്ലെസ്സൺ ജോണ്‍

പുതുവർഷത്തെ നാം ഉന്മേഷത്തോടും ഉത്സാഹത്തോടും വരവേൽക്കുന്നു.
പ്രതീക്ഷകളാണ് ഈ ഉത്സാഹത്തെ ഉളവാക്കുന്നത്. നാളെയെ കരുതി എപ്പോഴും നമ്മുക്കുള്ളത് നല്ല പ്രതീക്ഷകളാണ് . അത് പുതുവർഷം ആണെങ്കിലും പുതു ദിനം ആണെങ്കിലും അത് അങ്ങനെ തന്നെയാണ്‌ .
മുൻപോട്ടു നീങ്ങുവാൻ ഉള്ള പ്രേരണ തന്നെ ഈ പ്രതീക്ഷകളാണ്. എന്നിരിക്കെ പ്രതീക്ഷിക്കുക
ആശ്വസിക്കുക എന്നതിലുപരി
പ്രതീക്ഷിക്കുന്ന നന്മ പ്രാപിക്കുന്നതിന്
വഴികളെ അനൗഷിക്കുവാറുണ്ടോ ?

കാലവും സമയവും കൃത്യമായി വന്നും പോയും ഇരിക്കും.അത് നിയമിതമാണ്
സെക്കന്റുകളും, മിനിറ്റുകളും, മണിക്കൂറുകളും ഒരുപോലെ ഉയർച്ച താഴ്ചകളിലൂടെയാണ് പൂർത്തിയാവുന്നതു
എന്ന് ഒരു ഘടികാരത്തെ നോക്കിയാൽ മനസ്സിലാകും.
ഒരു ഘടികാരം നിന്നുപോകാം എന്നാൽ ആസ്പദമായ സമയം നിൽക്കുന്നില്ല.സമയം സത്യമാണ്
ഘടികാരം തിരിച്ചു സമയത്തിനനുസരിച്ചു വയ്ക്കുകയെ നമ്മുക്ക് കഴിയു.

പ്രതീക്ഷകൾ നമ്മെ മുൻപോട്ടു നയിക്കുന്നു എന്നാൽ പ്രതീക്ഷകൾ നാം വയ്‌ക്കേണ്ടിടത്തു വയ്ക്കിന്നില്ലെങ്കിൽ പൊട്ട ക്ലോക്കിന് തുല്യമാണത്.
ജീവിതം സമയവുമായി തുന്നി ചേർത്തിരിക്കുന്നു. അത് സത്യമാണ്.
ഉയർച്ചയും താഴ്ചയും അതിന്റെഭാഗമാണ് .നിന്നുപോയാൽ , പ്രതീക്ഷ അറ്റുപോയാൽ അത് തിരിച്ചു കൃത്യതയിൽ നിറുത്തുക മാത്രമാണ് നമ്മുക്ക് ചെയ്യുവാൻ കഴിയുന്നത്.

ആ ക്ര്യത്യത അല്ലെങ്കിൽ ആ സത്യം ദൈവമാകുന്നു.
നിന്റെ വഴികളെ ദൈവത്തിൽ
സമർപ്പിക്കുക.
അവിടെ പ്രതീക്ഷകൾക്ക് ഒരു പൂര്ണതയുണ്ട്
മുൻപൊട്ടൊരു യാത്രയുണ്ട്.

പുതിയവർഷത്തിൽ പ്രതീക്ഷകൾക്ക് ഒരു അർത്ഥം കൊടുക്കാം.
നിന്റെ വഴികളെ ദൈവത്തിൽ സമർപ്പിക്കുക.

യിരേമ്യാവു 29:11 നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.