ബഹ്റൈൻ മാർത്തോമ്മാ ഇടവക വിശുദ്ധ ആരാധനയും ക്രിസ്തുമസ് കരോൾ സർവീസും നടത്തെപ്പെട്ടു

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ
ക്രിസ്തുമസ് കരോൾ സർവ്വീസ്, 2020 ഡിസംബർ 24 വ്യാഴാഴ്ച വൈകിട്ട് 9 മണിക്ക് ഇടവക സഹവികാരി റവ.വി.പി. ജോണിന്റെ മുഖ്യ കാർമ്മികത്വത്തിലും,
ഇടവക വികാരി റവ.മാത്യു കെ . മുതലാളിയുടെ സഹ കാർമ്മികത്വത്തിലും
നടത്തപ്പെട്ടു .
ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കാരൾ സർവ്വീസ് ഡിസംബർ 25 വൈകിട്ട് 6 മണിക്ക് ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തെപ്പെട്ടു.
ഇടവക വികാരി റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക അക്കൗണ്ടന്റ് ശ്രീ. ചാൾസ് വർഗീസ് സ്വാഗതവും അറിയിച്ചു . മലങ്കര മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ , റൈറ്റ് റവ. .തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ ക്രിസ്തുമസ് സന്ദേശം നൽകി.
സപ്തതിയുടെ നിറവിലായിരിക്കുന്ന
അഭിവന്ദ്യ തിരുമേനിയെ ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനാശംസകൾ സഹവികാരി റവ. വി.പി.ജോൺ , ഇടവക വൈസ് പ്രസിഡന്റ്
ശ്രീ.ചാക്കോ പി.മത്തായി എന്നിവർ അറിയിക്കുകയും ചെയതു , ആത്മായ ശുശ്രൂഷകൻ ശ്രീ. പ്രദീപ് മാത്യൂസ് സന്നിഹിതനായിരുന്നു. കുമാരി.ദിയ ആൻ ഫിലിപ്പ് കരോൾ അവതാരിക ആയി പ്രവർത്തിച്ചു .
കോവിഡ് 19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതു മൂലം ബഹ്റിൻ മാർത്തോമ്മാ കോംപ്ലെക്സിൽ ഒന്നിച്ചുള്ള കൂടി വരവ് സാദ്ധ്യമല്ലാത്തതിനാൽ YouTube മുഖേന പങ്കെടുത്ത ഏവർക്കും,
ഗാനങ്ങൾ ആലപിച്ച ഇടവക ക്വയറിനും , ഐ. ടി ടീമിനും കരോൾ കൺവീനറായി പ്രവർത്തിച്ച ശ്രീ . ബിനു തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...