ഭാവന: മാസ്കിനു പിന്നിലെ കൊറോണയുടെ സാക്ഷ്യം | ബിനു കെ. പി

പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ പല്ലിറുമ്മുക എന്ന പഴമൊഴി എല്ലവർക്കും സുപരിചിതമാണ് മാനുഷികമായി മാത്രം വിലയിരുത്താവുന്ന ഒരു സവിശേഷതയാണിത്. അതായതു ഉള്ളിലെ പക, വിദ്വേഷം, വെറുപ്പ് മുതലായവ പുറമെ കാണുന്നില്ല എന്ന് സാരം. എന്നാൽ ഇപ്പോഴത്തെ സാഹചര്യം ഈ ചൊല്ലിൻറെ പ്രസക്തി തെല്ലൊന്നു കുറച്ചിരിക്കുന്നു. കാരണം നമ്മുടെ ചാന്താഗതികളെ ഒരു പരിധിവരെ പുറത്തു വെളിപ്പെടുത്തുന്ന മുഖത്തിൻറെ പ്രധാനഭാഗം ഒളിവിലാണ്. അതായതു മാസ്കിനു അഥവാ മുഖാവരണത്തിനു പിറകിലാണ്. ആ നിലയിൽ ഇപ്പോൾ ഉള്ളിരിപ്പ് അറിയുവാൻ അൽപ്പം പ്രയാസമാണ്. ഏതായാലും ചിരിച്ചുകൊണ്ട് പല്ലിറുമ്മുന്ന ശീലമുള്ളവർക്കു മാസ്ക് ഒരു അനുഗ്രഹമാണ്. കാരണം ഇപ്പോൾ ചിരിക്കാതെ തന്നെ പല്ലിറുമ്മാം. ചിരി വരുത്താൻ പ്രയാസപ്പെടേണ്ട കാര്യമില്ല. മാസ്കിനു പൊയ്മുഖം എന്നൊരു അർത്ഥവും കൂടി ഉണ്ടെന്നുള്ളത് വളരെ അന്വർത്ഥമാണ്
പക്ഷെ ഒന്നോർക്കുക “മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു. യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന ദൈവ വചനസത്യത്തിനു നീക്കം വന്നിട്ടില്ല
ഇപ്പോൾ മറ്റൊരു പ്രതിഭാസം ഉടലെടുത്തിട്ടുണ്ട് എന്തെന്ന് വച്ചാൽ സാക്കിയൂസ് സിൻഡ്രോം അഥവാ സക്കായിമനോഭാവ ലക്ഷണവൈഗർക്യം. അതായതു എനിക്ക് എല്ലാവരെയും കാണണം എന്നെ ആരും കാണരുത്. നമ്മുടെ കൂട്ടായ്മകളുടെ സൂം പ്ലാറ്റഫോറിൽ ഈ പ്രതിഭാസം സർവസാധാരണമാണ്.
എന്നാൽ യഥാർത്ഥമായി ഈ മാസ്കിനു പിന്നിൽ ആരാണ് അല്ലെങ്കിൽ കാരണം എന്താണ് എന്ന് എല്ലാവർക്കും ബോധ്യമുള്ളതുപോലെ കൊറോണ എന്ന വൈറസിൻറെ അപകടകരമായ ആവിർഭാവമാണ്. ഒന്ന് ചിന്തിച്ചാൽ ഇതുമൂലം വളരെയധികം ഗുണവും ദോഷവും ദർശിക്കാനാകും
ഈ ഗുണദോഷങ്ങളെകുറിച്ച് പറയാൻ കൊറോണയെ ക്ഷണിച്ചാൽ ഏതായിരിക്കും പറയുക.

നമുക്ക് ചോദിക്കാം ഹേ കൊറോണ നിങ്ങൾക്ക് ഞങ്ങളുടെ യോഗത്തിൽ സാക്ഷ്യം പറയാൻ ഒരവസരം തന്നാൽ എന്തായിരിക്കും പറയാനുള്ളത്.

എല്ലാവർക്കും വന്ദനം.
ഞാൻ നിങ്ങൾക്ക് സ്വീകാര്യനായ ഒരാളല്ല എന്നെനിക്ക് നന്നായി അറിയാം. കാരണം ലോകത്തെയാകമാനം ഭീതിയുടെ നിഴലിൽ നിർത്തിക്കൊണ്ട് ഒരു മഹാമാരിയായി ഞാൻ ഇപ്പോഴും നിലകൊള്ളുകയാണ്. മാസ്കും, സാനിറ്റൈസറും, സോപ്പും, സാമൂഹിക അകലവും, ടെസ്റ്റുകളും ഒക്കെയായി അവരവരെത്തന്നെ സൂക്ഷിച്ചുകൊണ്ടു നിങ്ങൾ ജീവിതത്തിൻറെ പുതുസാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എന്നെ പ്രതിരോധിക്കാൻ വാക്സിനുകൾ മിക്ക രാജ്യങ്ങളും കണ്ടുപിടിക്കുന്നുണ്ടെകിലും ഫലപ്രദമായ നിലിയയിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. തന്നെയുമല്ല എൻറെ പുതിയ മാരകവകഭേദങ്ങൾ ചിലരാജ്യങ്ങളിൽ കണ്ടു തുടങ്ങിയിട്ടുമുണ്ട്.
ലോകമാകമാനം പല തിരത്തിലുള്ള വ്യതിയാനകൾ വരുത്തുവാൻ എനിക്ക് സാധിച്ചു. ഒരു ആത്മീയ കൂടിവരവിൻറെ Platform-ലാണ് സംസാരിക്കുന്നതു എന്നുള്ളതുകൊണ്ട് ഞാൻ പറയട്ടെ, അതുമായി ബന്ധപ്പെട്ട അനേക കാര്യങ്ങൾ എൻറെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമയക്കുറവു മൂലം ചിലതു മാത്രം പറഞ്ഞുകൊണ്ട് ഞാൻ ഇരുന്നുകൊള്ളാം. എൻറെ ആവിർഭാവം പിശാചിൻറെ പ്രവർത്തനമാണെന്നും അതിനെ ശാസിച്ചുകൊണ്ടു പ്രാർത്ഥിക്കുകയും പ്രസംഗിക്കുകയും ചെന്നുന്ന ഒരു കൂട്ടരുണ്ട്. അതേ സമയം എപ്പോഴെല്ലാം ജനം ദൈവത്തിൽനിന്നും അകന്നു പോകുന്നുവോ അപ്പോഴെല്ലാം അവരെ യഥാസ്ഥാനപ്പെടുത്തേണ്ടതിനു ദൈവം അവരെ കരയിച്ചിട്ടുണ്ട് എന്നതിൻറെ അടിസ്ഥാനത്തിലും മനുഷ്യൻ തൻറെ സ്വാശ്രയത്തിൽനിന്നും ദൈവാശ്രയത്തിലേക്കു തിരിയുന്നതിനു വേണ്ടിയാണിതെന്നുള്ള കാഴ്ചപ്പാടിലും ഇത് ദൈവത്തിൻറെ ഇടപെടൽ ആണെന്നും വിശ്വസിക്കുന്നവരും പറയുന്നവരും ഉണ്ട്. എനിക്ക് അതിൽ പ്രതേകിച്ചു നിഗമനമൊന്നും ഇല്ല. ഓരോരുത്തരുടെയും ആത്മീയ കാഴ്ചപാടനുസരിച്ചു വിലയിരുത്തട്ടെ. നിങ്ങൾക്കും അങ്ങനെ തന്നെയാകാം .
ഒന്ന് ഞാൻ പറയുന്നു മനുഷ്യൻറെ ചിന്താഗതികൾക്കും മനോഭാവങ്ങൾക്കും ഒരു പരിധിവരെ മാറ്റം വരുത്താൻ എൻറെ വരവോടെ കഴിഞ്ഞു. ആഡംബരങ്ങളും അനാവശ്യ ഉത്സവങ്ങളും ഒക്കെ നിർത്താൻ ഏറെക്കുറെ സാധിച്ചു. പ്രാർത്ഥിക്കാനും ദൈവത്തെ ആരാധിക്കാനും ഒരു പള്ളി കൂടിയേ തീരു എന്ന നിർബന്ധത്തിൽ നിന്നും മാറി ചിന്തിച്ചുകൊണ്ട് വീട്ടിലുന്നും ഇതൊക്കെ സാധിക്കുമെന്ന് തെളിയിച്ചു. ഒരു കൂട്ടായ്മയ്ക്ക് വേണ്ടി ആഗ്രഹിക്കുന്ന അനേകരുണ്ടെന്നു എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അല്പമായെങ്കിലും കൂട്ടായ്മയ്ക്ക് അവസരമുണ്ടായപ്പോൾ ജനങ്ങൾ ആർത്തിയോടെ കൂടിവരുന്നതും കാണുവാനിടയായി. എന്നാൽ ഈ അവസരം ഒരു സൗകര്യമായി കണ്ടു വീട്ടിലിക്കുന്ന സഭകളെയും ഞാൻ കണ്ടു.
അല്പം ആക്ഷേപഹാസ്യത്തോടെ പറയട്ടെ, ആളുകളുടെ ഒരുക്കമൊക്കെ ഇത്തിരി കുറഞ്ഞോ എന്നൊരു ചിന്ത ഇല്ലാതില്ല. സഹോദരിമാർ പഴയതു പോലെ ഫേഷ്യൽ ചെയ്യാറില്ല എന്നാണ് കേഴ്വി. പാസ്റ്റർമാരടക്കമുള്ള സഹോദരന്മാർ മുഖം ഷേവ് ചെയ്യുന്നതിൻറെ തവണകൾ കുറഞ്ഞിട്ടുണ്ട്. യുവസഹോദരന്മാരുടെ മുഖത്തെ ചിത്രപ്പണികൾ കുറഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം സുവിശേഷ പ്രാസംഗികരുടെ എണ്ണം സഹോദരിമാരടക്കം വളരെയധികം കൂടിയിട്ടുണ്ട്. പക്ഷെ എരിവെയിലത്തും പൊതുയിടങ്ങളിലും എതിർപ്പുകളുടെ നാടുവിലുമല്ല മറിച്ചു എയർ കണ്ടിഷൻറെ ശീതളച്ഛായയിൽ ഇരുന്നുകൊണ്ട് TV യിലും സോഷ്യൽ മീഡിയയിലേക്കുമാണ് സിംഹഭാഗവും ചേക്കേറിയിരിക്കുന്നതാണ്. ഇതിലൊക്കെ രസാവഹം, സ്റ്റേജിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ Cordless മൈക്കുമായി ഓടിനടന്നു, അലറി ആക്ക്രോശിച്ചുകിണ്ടും ശ്രോതാക്കളെ KG ക്ലാസ്സിലെ കുട്ടികളെപോലെ കൈ ഉയർത്തിച്ചും, മുഖത്ത് നോക്കിച്ചും ഏറ്റുപറയിച്ചുമൊക്കെ പ്രകടനം നടത്തിയവർ ഇപ്പോൾ ഒരു കസേരയിൽ ഇരുന്നുകൊണ്ട് മറുവശത്തു ആളുകൾ കേൾക്കുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഉറപ്പില്ലാതെ വളരെ ശാന്തരായി വചനം പറയുന്നത് കാണു ന്നത് വളരെ കൗതുകമായി തോന്നി. മാത്രമല്ല വർഷിപ് ലീഡേഴ്സ്ൻറെ സ്റ്റേജ് പെർഫോമൻസും ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്.
ഇനി മറുവശത്തു, മീറ്റിംഗിൽ പങ്കെടുക്കുന്നവർ ഇരുന്നു കൊണ്ടും, കിടന്നുകൊണ്ടും ഉചിതമായ വസ്ത്രധാരണം ഇല്ലാതെയും വീട്ടുജോലിചെയ്തുകൊണ്ടും മീറ്റിംഗുകളിൽ പങ്കെടുക്കുന്നു എന്നത് അങ്ങാടിപ്പാട്ടാണ്. അബദ്ധവശാൽ ചിലരുടെ വീഡിയോ ഓൺ ആയിപ്പോയതുകൊണ്ടു ഇത്തരം കാര്യങ്ങളൊക്കെ കണ്ടു പലരും ചിരിക്കാറുണ്ട്.
അല്പം വിഷമിപ്പിക്കുന്ന ഒരു കാര്യം കോവിഡ് വരാത്ത ചിലരുടെ സ്വാർത്ഥപരമായ പ്രാർത്ഥനയാണ്. അനേകർക്ക് ഈ രോഗം വന്നു കഷ്ടത അനുഭവിക്കുമ്പോഴും ചിലർ മരിച്ചു പോയപ്പോഴും തങ്ങൾക്കും തങ്ങൾ അറിയുന്നവർക്കും ഒരു ദോഷവും വന്നില്ലൊല്ലോ എന്ന് പറഞ്ഞു ദൈവത്തെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ ഇത് പിടിപെട്ടവരും മരണമടഞ്ഞവരും ഇതുമൂലം ദുരിതമനുഭവിക്കുന്നവരും ദൈവീകകരുതൽ ഇല്ലാത്തവരാണോ എന്ന് തോന്നിപ്പോകും. ദൈവീക കരുതലിനെ ഓർത്തു സ്തുതിക്കുന്നത് നല്ലതാണെങ്കിലും ഭൗതീകമായ സുഖദുഖങ്ങളെ സഹജീവികളുടെ അവസ്ഥയുമായി താരതമ്യം ചെയ്തു ആശ്വാസം കണ്ടെത്തുന്നത് നിത്യതയുടെ ശരിയായ അവബോധം ഇല്ലാത്തവരാത്തവരാണെന്നു നിങ്ങൾക്ക് ബോധ്യമുണ്ടെന്നു ഞാൻ കരുതുന്നു.
ഞാൻ ഈ തെറ്റും ശരിയും ഗുണവും ദോഷവുമൊക്കെ പറയുമ്പോഴും എനിക്കറിയാം എല്ലാ മനുഷ്യരും അസ്വസ്ഥരാണ്. എന്ത് ചെയ്യാനാ ഇങ്ങനെയൊക്കെ ആയിപ്പോയി. നിങ്ങൾ വിശ്വസിക്കുന്നതുപോലെ കർത്താവിൻറെ വരവ് അടുത്തു എന്നതിൻറെ ലക്ഷണങ്ങളിൽ ഒന്നായി ഇതിനെ കാണുക. കർത്താവിൻറെ വരവിനായി കാത്തിരിക്കുന്ന ഒരു വിശുദ്ധന് ഇത്തരം സാഹചര്യങ്ങൾ തളരുവാനും നിരാശപ്പെടുവാനുമല്ല മറിച്ചു പ്രാണപ്രിയനെ എതിരേറ്റു നിത്യനാട് പൂകുവാനുള്ള സമയമടുത്തു എന്നോർത്ത് സന്തോഷിക്കുവാൻ പ്രചോദനമാകട്ടെ. താമസംവിനാ കർത്താവു വരുമെന്നുള്ള പ്രതീക്ഷയിൽ എത്രയും ഒരുക്കത്തോടും വിശുദ്ധിയോടും കൂടെ പ്രത്യാശയുടെ പൂർണ നിശ്ചയം പ്രാപിച്ചു ജീവിക്കുവാൻ നിങ്ങൾക്കാകട്ടെ. പണ്ടുള്ള ദൈവദാസന്മാർ പാടി സന്തോഷിച്ചതുപോലെ നിങ്ങൾക്ക് പാടാം.
ലോകമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കീടാൻ
വമ്പിച്ച ലോക തിരക്കമ്പം തീരുവോളവും
മുൻപും പിന്നമ്പുമായവൻ അൻപോടെന്നെ നടത്തും
വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നു
വാക്കുണ്ടെനിക്കു തൻറെ നീക്കമില്ലതിനൊട്ടും

നമുക്ക് ചിരിക്കാം .. “മാസ്ക്” ഇല്ലാതെ

ബിനു കെ പി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.