മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ അനുഗ്രഹിതനായ കർതൃദാസൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായിവന്നിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ വുടുതലിനായി യു.കെയിൽ ഉള്ള ദൈവമക്കൾ സഭാ വത്യാസമില്ലാതെ മുഴുരാത്രി പ്രാർത്ഥനയിൽ ഒന്നിച്ച് കൈകോർക്കുന്നു. വിർച്വൽ പ്ലാറ്റ്ഫോമായ zoom ൽ കൂടിയാണ് പ്രാർത്ഥനയിൽ ഒന്നിക്കുന്നത്. കഴിയുമെങ്കിൽ ഞങ്ങളുടെ വായനക്കാരെയും ഈ പ്രാർത്ഥന ചങ്ങലയിൽ പങ്കാളികൾ ആകുവാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. Zoom പ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.
Download Our Android App | iOS App
https://us02web.zoom.us/j/86826072881?pwd=eVFjb3pBbGFnMHNtRVpQMVJXL0xIdz09Zoom Meeting ID = 868 2607 2881 ; Password: MPC2004.

ലോകമെമ്പാടുമുള്ള ദൈവമക്കളുടെ ശക്തമായ പ്രാർത്ഥനയെ പിന്നെയും ഞങ്ങൾ ചോദിക്കുന്നു. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ. ഗ്ലെൻ, ജയ്ക് എന്നീ 2 ആൺമക്കളാണ് ഇവർക്കുള്ളത്. ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ്‌ലി ചീരന്റെ മകനാണ് വയനാട് സ്വദേശിയായ പാസ്റ്റർ സിസിൽ ചീരൻ.