ചെറു ചിന്ത : മറുവില | ബ്ലെസ്സൺ ജോൺ
അങ്ങനെ ഒരു ക്രിസ്തുമസ് കാലം
കൂടെ കടന്നുവന്നിരിക്കിന്നു.
ശൈത്യത്തിന്റെ ആവരണവും
മഞ്ഞു തുള്ളികളിൽ തട്ടി ചിതറുന്ന പ്രകാശവും ക്രിസ്തുമസിന് പ്രകൃതിപരമായ സൗന്ദര്യം നൽകുന്നു.
മഹാമാരിയുടെ ഭയപ്പാടിലും
തെരുവുകൾ വർണശോഭമായി കാണുവാൻ കഴിയും.
ക്രിസ്തുയേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ,
ക്രിസ്തുമസ് ആഘോഷിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ് .
അങ്ങനെ ഏതോ ഒരു കുഞ്ഞു എവിടോ പിറന്നതല്ലല്ലോ.
ഈ കുഞ്ഞിന്റെ ജനനത്തിൽ ദൈവ ദൂതന്മാർ അരുളിച്ചെയ്തതു സർവ്വ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാ സന്തോഷം ഞാൻ സുവിശേഷിക്കുന്നു എന്നാകുന്നുവല്ലോ .
അതെ സർവ്വ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാ സന്തോഷം
ആയിരുന്നു ആ ജനനം.
ആ സന്തോഷം അവൻ മരിക്കുവാനായി ജനിച്ചു എന്നുള്ളതാകുമ്പോൾ അത് അര്ഥമുള്ളതും ആ അർഥം നാം മനസ്സിലാക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ആ ദൂതൻ അറിയിച്ച പ്രകാരം സന്തോഷമുള്ളതും ആക്കുവാൻ കഴിയും.
കർത്താവായ യേശുക്രിസ്തു
നമ്മുടെ പാപങ്ങൾ നിമിത്തം ഈ ലോകത്തിൽ വന്നു , അവൻ നമ്മുടെ പാപങ്ങളെ അവന്റെ ചുമലിലേറ്റി
നമ്മുക്കായി യാഗമായി തീർന്നു.
അവന്റെ ജനനത്തിൽ ഒരു മരണത്തിനുള്ള ഒരുക്കവും ഉണ്ടായിരുന്നു.
മർക്കൊസ് 10:45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
അവൻ നമ്മുടെ ജീവന്റെ മറുവിലയാണ്. മഹാമാരിയുടെ മുൻപിൽ കഴിവുകളും, പദവികളും, പണവും എല്ലാം അമ്പരന്നു നിൽക്കുന്ന ഈ ക്രിസ്തുമസ് വേളയിൽ എന്റെയും നിങ്ങളുടെയും ജീവന്റെ മറുവിലയാണ് ഈ ജനനം എന്ന സത്യം ഉൾകൊണ്ടാൽ നിശ്ചയമായും
ആഘോഷിക്കപ്പെടേണ്ടതാണ് .
എല്ലാവര്ക്കും ദൂതൻ ആശംസിച്ച മഹാ സന്തോഷം ഒരിക്കൽ കൂടെ പങ്കിടുന്നു .
ഹാപ്പി ക്രിസ്മസ് .
ബ്ലെസ്സൺ & ഫാമിലി


- Advertisement -


Comments are closed.