ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഓൺലൈൻ മാഗസിൻ ഡിസംബർ 26ന് പുറത്തിറങ്ങുന്നു

നവാഗത എഴുത്തുകാർക്ക് ഒരിടം “SCROLL" ഇ-മാഗസിൻ

ക്രൈസ്തവ സാഹിത്യ പരിപോഷണത്തിനായി കാനഡയിൽ നിന്നും ക്രൈസ്തവ എഴുത്തുപുരയുടെ ആദ്യ ഓൺലൈൻ മാഗസിൻ പുറത്തിറങ്ങുന്നു

കാനഡ: ക്രൈസ്തവ സാഹിത്യ പരിപോഷണത്തിനായി ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ പ്രസിദ്ധീകരണമായ SCROLL ഇ-മാഗസിൻ ഡിസംബർ 26 ന് പുറത്തിറങ്ങുന്നു. വർഷത്തിൽ 4 പ്രാവശ്യം കാനഡയിലെ മലയാളി എഴുത്തുകാരുടെ രചനകൾക്ക് മുൻഗണന നൽകിക്കൊണ്ട് തികച്ചും വ്യത്യസ്തമായി എല്ലാ വായനക്കാരെയും ഒരു പോലെ ആകർഷിക്കുന്ന തരത്തിലാണ് മാഗസിൻ പത്രാധിപസമിതി പുറത്തിറക്കുന്നത്.

Download Our Android App | iOS App

നവ മാധ്യമ രംഗത്ത് കാനഡയിലെ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുകയും അതു വഴി അവരുടെ രചനകളെ ആസ്വാദന ലോകത്ത് എത്തിക്കുകയും ചെയ്യുക എന്ന ആശയത്തോടെയാണ് ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ SCROLL എന്ന ഇ മാഗസിനു തുടക്കം കുറിക്കുന്നത്.

post watermark60x60

ലേഖനങ്ങളും, ചെറുകഥകളും, കവിതകളും, കാർട്ടൂണുകളും, മറ്റ് പൊതു അറിവുകളും അടങ്ങുന്ന ഒരു ആത്മീയ സാഹിത്യ പ്രസിദ്ധീകരണമാണ് SCROLL. ഏവരുടെയും സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന  വലിയ ഉദ്ദേശ്യത്തോട് കൂടി പുറത്തിറങ്ങുന്ന ഈ പ്രസിദ്ധീകരണത്തിൽ ക്രൈസ്തവ എഴുത്തുപുര വായനക്കാരുടെ രചനകൾ ഉൾപ്പെടുത്താവുന്നതാണെന്ന് പത്രാധിപസമിതി അറിയിക്കുന്നു.

ബന്ധപ്പെട്ട രചനകൾ കാനഡ ചാപ്റ്റർ എഡിറ്റോറിയൽ ബോർഡിന്റെ പക്കലോ “kecanadachapter@gmail.com” എന്ന ഇമെയിൽ അഡ്രസിലോ അയക്കാവുന്നതാണ്.

Kraisthava Ezhuthupura Canada Chapter Online Magazine is out on December 26th

Canadian Chapter of Kraisthava Ezhuthupura is excited to begin a new chapter by launching SCROLL (E-magazine) on December 26th. The magazine will be published 4 times a year, giving priority to the works of Canadian writers, in a way that appeals to all readers alike. In the times of various and new forms of media, KE Canada launches this E-magazine with the idea of ​​introducing Canadian writers and thereby bringing their work to the world of enjoyment.
SCROLL is a spiritual literary publication containing articles, short stories, poems, cartoons, and other general knowledge information. The Editorial Board would like to inform you with great enthusiasm that this publication, which aims to promote the creative talents of all welcomes the writings of KE readers. Related content can be sent to the Canadian Chapter Editorial Board or to “kecanadachapter@gmail.com”.

-ADVERTISEMENT-

You might also like
Comments
Loading...