ലേഖനം: യെരുശലേമിന് അഭിമുഖമായോരു ജാലകം | സജോ കൊച്ചുപറമ്പിൽ

തന്നെ പ്രവാസത്തിലേക്ക് അടിമയായി പിടിച്ചു കൊണ്ടുവന്ന നാളുകള്‍ക്ക് മുമ്പെന്നോ കണ്ടു മറന്നതാണ് യെരുശലേം എന്ന വിശുദ്ധ നഗരം .
ഇന്ന് ദാനിയേല്‍ കല്ദയ രാജ്യത്തിന്റെ അധികാരപ്പടവുകള്‍ ഒന്നൊന്നായി നടന്നു കയറുമ്പോഴും ,
രാജധാനിയുടെ പ്രൗഡിക്കു കീഴെ വിരാജിക്കുമ്പോഴും,
പ്രായം നരകയറ്റിയ ആ വ്യക്തിത്വം തന്റെ മുറിക്കൊരു ജാലകം നിര്‍മ്മിച്ചിരിക്കുന്നു, യെരുശലേം നഗരത്തിന് അഭിമുഖമായി
ദര്‍ശ്ശനം ലഭിക്കുന്നോരു ജാലകം.

Download Our Android App | iOS App

കല്ദയരാജ്യത്തേക്ക് അടിമയായി പിടിക്കപ്പെട്ടു വന്നവന്‍ കാലങ്ങള്‍ക്കിപ്പുറം അതേ രാജ്യത്തിന്റെ അധികാരസ്ഥാനത്തേക്ക് നടന്നു കയറിയത് കാലത്തും ഉച്ചയ്ക്കും വൈകിട്ടും യെരുശലേമിനു നേരെയുള്ള ജാലകം തുറന്നിട്ടതു കൊണ്ടാണ് .
കല്ദയരാജ്യത്തിന്റെ മട്ടുപ്പാവില്‍ നിന്ന് ഒരു പക്ഷെ തനിക്ക് യെരുശലേമിനെ കാണാനാവുമായിരുന്നില്ല.
എന്നാല്‍ തന്റെ അകക്കണ്ണിന്റെ തിളക്കത്തിനാല്‍ താന്‍ യെരുശലേമിനെ കണ്ടു യിസ്രായേലിന്റെ ദൈവമായ യഹോവയോടു ദിനവും പ്രാര്‍ത്ഥിച്ചു .
ദാനിയേല്‍ ഒരു പ്രാര്‍ത്ഥനാ വീരനായിരുന്നു. ആയതിനാല്‍ തീച്ചൂളയുടെ നടുവിലും സിംഹക്കുഴിയിലും സ്വര്‍ഗ്ഗം അവനു വേണ്ടി ഇറങ്ങിവന്നു .

post watermark60x60

നാം പലപ്പോഴും തീച്ചൂളയുടെ നടുവിലാണ് പ്രാര്‍ത്ഥനയുടെ ജാലകം തുറക്കാന്‍
ശ്രമിക്കുന്നത് .
പലപ്പോഴും സിംഹക്കുഴിയില്‍ വീണശേഷമാണ് യെറുശലേമിനെ നാം ഓര്‍ക്കുന്നത് .
ഫലമോ നിലവിളിയും മരണഭയവും നമ്മെ വിഴുങ്ങും .
തീ നിന്നെ വിഴുങ്ങേണ്ടി വരില്ല ,
നീ തന്നെ വീഴും.
സിംഹം നിന്നെ കടിച്ചു കീറേണ്ടി വരില്ല,
നീ തന്നെ ചിതറും.

ഈ ദിനങ്ങളില്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ യെരുശലേമിനു അഭിമുഖമായി തുറക്കാന്‍ കഴിയുന്ന ഒരു ചെറിയ പ്രാര്‍ത്ഥനയുടെ ജാലകം ഉണ്ടായിരിക്കട്ടെ .
കേവലം ജാലകം മാത്രമായി അത് നിലനിര്‍ത്താതെ കാലത്തും ഉച്ചയ്ക്കും വൈകിട്ടും യെരുശലേമിന് അഭിമുഖമായി തുറക്കാനും നമുക്ക് കഴിയട്ടെ.
ഇക്കാലഘട്ടത്തിലും അധികാരസ്ഥാനത്തേക്ക് ചവിട്ടികയറുന്ന പ്രാര്‍ത്ഥനാ വീരന്‍മാരായ ദാനിയേല്‍ പ്രവാചകന്‍മാര്‍ നമുക്കിടയില്‍ നിന്നും എഴുന്നേറ്റുവരട്ടെ !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like
Comments
Loading...