ലേഖനം: യേശുവിന്റെ രക്തത്തിലുള്ള ജയം | പാസ്റ്റർ റ്റിനു ജോർജ്

എബ്രായർ : 09 :11-14
ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു
ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

post watermark60x60

വിശുദ്ധ വേദപുസ്തകത്തിൽ ഉടനീളം യേശുവിന്റെ രക്തത്തിൽ നമുക്ക് ലഭിക്കപ്പെടുന്ന വിടുതലുകളെ സവിസ്ഥിരമായി വിവരിച്ചിരിക്കുന്നു.

•യേശുവിന്റെ രക്തം നമുക്കായി നൽകിയതിന് പിന്നിലുള്ള ദൈവീക പദ്ധതി എന്തായിരുന്നു?
ഏദൻ തോട്ടത്തിൽ വച്ചു പിതാവായ ദൈവം പിശാശിനോടായി പറഞ്ഞ പ്രവചനത്തിന്റെ നിവർത്തീകരണമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം. പിശാചിന്റെ തലയെ തകർക്കുവാനുള്ള ദൈവീക വാഗ്ദത്തത്തിന്റെ നിവർത്തീകരണമായിരുന്നു യേശുക്രിസ്തു. ദൈവീക പദ്ധതിയുടെ പൂർത്തീകരണ സമയത്തിൽ മറിയയുടെ ഉദരത്തിൽ പരിശുദ്ധത്മവിനാൽ യേശുക്രിസ്തു ജനനം പ്രാപിക്കുവാൻ ഇടയായിതീർന്നു.
ഭൂമിയിലെ സകല ജനത്തെയും തങ്ങളുടെ സകല പാപങ്ങളിൽ നിന്നും രക്ഷിക്കുവാനുള്ള ദൈവീക പദ്ധതി ആയിരുന്നു യേശുക്രിസ്തുവിന്റെ ജനനം. യേശുവിന്റെ രക്തം നമുക്കായി നൽകപ്പെട്ടതിന്റെ കാരണവും അതുതന്നെയാണ്.

Download Our Android App | iOS App

•എന്താണ് യേശുക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തി?

ന്യായപ്രമാണ പ്രകാരം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു
എല്ലാ അനുഗ്രഹങ്ങൾക്ക് പിന്നിലും രക്തം ചൊരിയപ്പെടുന്നതായി കാണുവാൻ കഴിയും.

ഉത്പത്തി : 04 :02
പിന്നെ അവൾ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

ഹാബേലിന്റെ യാഗത്തിൽ ദൈവീക പ്രസാദം ഉണ്ടാകുവാൻ ഇടയായിതീർന്നു.കാരണം അവന്റെ യാഗത്തിൽ രക്തം ചൊരിയപ്പെടുവാൻ ഇടയായിതീർന്നു.

ഉത്പത്തി :08 :18,20
അങ്ങനെ നോഹയും അവന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.

നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.

നോഹ തന്നെ വിടുവിച്ച ദൈവത്തിനായി യാഗം കഴിക്കുവാൻ ഇടയായിതീർന്നു. യാഗത്തിൽ ദൈവീക പ്രസാദം ഉണ്ടായപ്പോൾ ദൈവീക ശാപം മനുഷ്യനിൽ നിന്നും ഒഴിഞ്ഞുപോകുവാൻ ഇടയായി. ഒരിക്കലും മനുഷ്യന്റെ പ്രവർത്തി നിമിത്തം ഇനി ദൈവം ഭൂമിയെ ശപിക്കുകയില്ല എന്ന തീരുമാനം ദൈവം കൈക്കൊള്ളുവാൻ ഇടയായി.

ലേവ്യ പുസ്തകം :06:13

യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

യാഗപീഠത്തിൽ തീയുണ്ടായിരിക്കണം
സ്വർഗത്തിൽ നിന്നും ഇറങ്ങിയ അഭിഷേകത്തിന്റെ അഗ്നി നിമിത്തം ദൈവസഭ ഭൂമിയിൽ അടിസ്ഥാനമിടുവാൻ ഇടയായിതീർന്നു.

നമ്മൾ ആത്മാവിനെ കെടുത്തുന്നവരാകരുത് കാരണം ദൈവത്തിന്റെ ആത്മാവിന്റെ അഗ്നി എന്നത് ദൈവം നമുക്കായി നൽകിയ വിലയേറിയ രക്തമാണ്. നമ്മുടെ ഉള്ളിൽ വീണ്ടെടുപ്പിനായി കത്തിനിൽക്കുന്ന ദൈവത്തിന്റെ രക്തത്തിന്റെ ശക്തിയെ നമ്മൾ കെടുത്തുന്നവരായി മാറരുത്.

ഒന്നാമത്തെ ആദാമിന്റെ രക്തം ഭൂമിയിൽ വീണപ്പോൾ അവന്റെ മണവാട്ടിയായ ഹവ്വ ലോകത്തിൽ ജനിക്കുവാൻ ഇടയായി. ഒടുവിലത്തെ ആദമായ യേശുക്രിസ്തുവിന്റെ വിലാപ്പുറത്തുനിന്നും പുറത്തേക്കുവീണ അവസാന തുള്ളി രക്തത്തിൽ ദൈവീക സഭ ഈ ലോകത്തിൽ അടിസ്ഥാനമിടുവാൻ ഇടയായിതീർന്നു.

ന്യായപ്രമാണ കാലഘട്ടത്തിൽ ആട്ടുകൊട്ടന്മാരാലും കാളക്കുട്ടികളാലുംനിമിത്തം ചൊരിഞ്ഞ രക്തം പാപങ്ങളെ മറച്ചുവച്ചപ്പോൾ യേശുവിന്റെ രക്തം സകല പാപങ്ങളേയും മനുഷ്യനിൽ നിന്നും എന്നേക്കുമായി മായ്ച്ചു കളയുന്നു.

ജീവനോടിരിക്കുന്ന ആടിനെ പിടിച്ചുകൊണ്ടു പുരോഹിതന്റെ മുന്നിൽ കൊണ്ടുവരുമ്പോൾ പുരോഹിതൻ ആടിന്റെ തലയിൽ കൈവച്ചു സകല പാപവും അടിച്ചേൽപ്പിച്ചു അതിനെ മരുഭൂമിയുടെ ഏകാന്ദതയിലേക്ക്
കൊണ്ടുവിടും. പ്രതീകാത്മകമായി ചെയ്തുവന്ന ഈ പ്രവർത്തിയുടെ നിവർത്തീകരണമായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശീകരണം. ലോകത്തിന്റെ മുഴുവൻ പാപവും തന്റെ ശിരസിൽ വഹിച്ചുകൊണ്ട് യേശു ക്രൂശിൽ യാഗമാകുവാൻ ഇടയിതീർന്നു
കാലങ്ങളായിനിലനിന്നിരുന്നപ്രതീകാത്മകമായ വെളിപ്പാടിനെ യേശു തന്റെ ജീവിതം കൊണ്ട് ലോകത്തിൽ വെളുപ്പെടുത്തിയതുകൊണ്ടാണ് നമ്മുടെ പെസഹ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു എന്ന് യേശുവിനെ കുറിച്ച് പൗലോസ് വിശുദ്ധ വേദപുസ്തകത്തിലൂടെ നമ്മോട് പ്രസ്ഥാവിച്ചത്.

യേശുക്രിസ്തുവിന്റെ രക്തത്താൽ പിതാവായ ദൈവം നമുക്ക് സമാധാനം നൽകിത്തരുവാൻ ഇടയായി. മനസുകൊണ്ട് ദൈവത്തോട് അകന്നിരുന്ന നമ്മളെ അവന്റെ രക്തത്തിൽ നിഷ്കളങ്കരും കുറ്റമില്ലാത്തവരും നീതിമാൻമാരുമാക്കി തീർത്തു.
യേശുവിന്റെ രക്തം പാപിയായ നമ്മെ വിശുദ്ധനാക്കി മാറ്റി.

യേശുവിന്റെ രക്തത്താൽ ലഭിക്കുന്ന ശാപത്തിന്റെ വിമോചനം സ്ഥിരമായതും എന്നേക്കും നിലനിക്കുന്നതുമാണ്
ശാപവിമുക്തി മനുഷ്യനാൽ സാധ്യമല്ല.
ഒരു മനുഷ്യന് മറ്റൊരുവന്റെ ശാപത്തെ
മായിക്കുവാൻ സാധിക്കുകയില്ല .

1പത്രോസ് :01:18,19
വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

പിതൃ പാരമ്പര്യത്തിൽ നിന്നും നിങ്ങളെ വീണ്ടെടുത്തതും വിടുവിച്ചതും യേശുവിന്റെ രക്തത്താലാണ്.
പാരമ്പര്യമായ ബന്ധനങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും നാം വിടുവിക്കപ്പെടുന്നത് യേശുവിന്റെ രക്തം നിമിത്തമാണ്.
പാരമ്പര്യമായി നമ്മെ പിന്തുടരുമോയെന്ന് നാം ഭയപ്പെടുന്ന രോഗങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും നമ്മെ പൂർണ്ണമായി വിടുവിക്കുവാൻ യേശുക്രിസ്തുവിന്റെ രക്തത്തിന് കഴിയും.

മരത്തിനു മുകളിൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന ശാപം യേശു ക്രൂശിൽ നമുക്കായി വഹിച്ചത് നിമിത്തം നമ്മുടെ ശാപങ്ങളേയും അവൻ എന്നേക്കുമായി ക്രൂശിൽ വഹിക്കുവാൻ ഇടയായി. അതിനാൽ നമ്മിൽ ഭവിക്കേണ്ടിയിരുന്ന ശാപകരമായ കാരണങ്ങളെ യേശു എന്നേക്കുമായി നമ്മിൽ നിന്നും പൂർണ്ണമായും മായ്ച്ചു കളഞ്ഞു.

അതിനാൽ യേശുവിൽ ആശ്രയിച്ചവർക്കും അവന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങിയവർക്കും ഇനി ശാപകരമായ കാരണങ്ങളില്ല.

1.യേശുവിന്റെ രക്തം നമ്മെ വിശുദ്ധീകരിക്കുന്നു
2. യേശുവിന്റെ രക്തം നമ്മുടെ ശാപങ്ങളിൽ നിന്നും വിടുവിക്കുന്നു
3. യേശുവിന്റെ രക്തം സാത്താന്യ ശക്തിയിൽ നിന്നും വിടുതൽ നേടുവാൻ നമ്മെ സഹായിക്കുന്നു.

പുറപ്പാട് : 12 :12
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.

യേശുവിന്റെ രക്തത്തിന് മുന്നിൽ പൈശാചിക ശക്തികൾ നാശ ഹേതുവായി ഭവിക്കുകയില്ല… പഴയ നിയമ യിസ്രയേലിനെ യേശു സംരക്ഷിച്ചത് തിരഞ്ഞെടുത്ത ആട്ടിൻകുട്ടിയുടെ രക്തം നിമിത്തമാണ്. പ്രതികൂലമായി ഭവിക്കേണ്ടത് നിറവേറുവാതിരിക്കുവാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം യിസ്രായേൽ മക്കളെ സംരക്ഷണ ചെയ്തതുപോലെ യേശുവിന്റെ രക്തം നമ്മേയും സംരക്ഷണ ചെയ്യുന്നു.
പെസഹായുടെ രാത്രിയിൽ നമ്മുടെ സകല പാപ ശാപങ്ങൾക്കുമായി യേശു തന്നെ യാഗമാക്കുവാൻ ഏൽപ്പിച്ചുകൊടുത്തു. അങ്ങനെ നമ്മുക്കായി വിമോചിക്കപ്പെട്ട യേശു നമ്മുടെ രക്ഷകനായി അവന്റെ രക്തം നമ്മുടെ പൂർണ്ണ ജയത്തിന് കാരണമായിത്തീർന്നു.

യേശുവിന്റെ രക്തം നമുക്ക് ആരാധനാ സ്വാതന്ദ്ര്യം നൽകും. ആരാധനയ്ക്ക് നമ്മുടെ നടുവിൽ നിൽക്കുന്ന പ്രതിക്കൂലങ്ങളെ അവൻ അനുകൂലമാക്കിമാറ്റും. യേശുക്രിസ്തുവിന്റെ രക്തത്തിൽ നാം ഈ ലോകത്തിൽ ജയാളികളായി മാറി.

പാസ്റ്റർ റ്റിനു ജോർജ്

-ADVERTISEMENT-

You might also like